x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്-1ബി വീസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

പി.​പി. ചെ​റി​യാ​ൻ
Published: May 7, 2026 05:48 AM IST | Updated: May 7, 2026 12:10 PM IST

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​വും കു​ടി​യേ​റ്റ സേ​വ​ന​വും ന​ട​ത്തി​യ ത​ട്ടി​പ്പ് ക​ണ്ടെ​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എച്ച്-1ബി വീസ ത​ട്ടി​പ്പ് ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. സ​മ്പ​ത് രാ​ജി​ടി​, ശ്രീ​ധ​ർ മാ​ഡ എ​ന്നി​വ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കോ​ട​തി രേ​ഖ​ക​ൾ പ്ര​കാ​രം, പ്ര​തി സ​മ്പ​ത് രാ​ജി​ടി എ​സ് ടീം ​സോ​ഫ്റ്റ് വെ​യ​ർ ഇ​ൻ​ക്, അ​പ്ട്രെ​ൻ​ഡ് ടെ​ക്നോ​ള​ജീ​സ് എ​ൽ​എ​ൽ​സി എ​ന്നീ വീ​സ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൃ​ഷി - പ്ര​കൃ​തി വി​ഭ​വ വ​കു​പ്പി​ലെ ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്നു ശ്രീ​ധ​ർ മാ​ഡ. ഇ​വ​ർ​ക്ക് നേ​രി​ട്ട് എ​ച്ച്-1​ബി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ അ​ധി​കാ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2020 ജൂ​ണി​നും 2023 ജ​നു​വ​രി​ക്കും ഇ​ട​യി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് രാ​ജി​ഡി​യു​ടെ ക​മ്പ​നി​ക​ൾ വ​ഴി നി​ര​വ​ധി വ്യാ​ജ എ​ച്ച്-1​ബി വീ​സ അ​പേ​ക്ഷ​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ഈ ​അ​പേ​ക്ഷ​ക​ളി​ൽ, തൊ​ഴി​ലാ​ളി​ക​ൾ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​മെ​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഈ ​ജോ​ലി​ക​ൾ നി​ല​വി​ലി​ല്ലാ​യി​രു​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ടു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.​

ഇ​രു​വ​രു​ടെ​യും ശി​ക്ഷ വി​ധി ജൂ​ലൈ 30ന് ​യു​എ​സ് ജി​ല്ല ജ​ഡ്ജി ട്രോ​യ് എ​ൽ. ന​ൺ​ലി നി​ർ​ണ​യി​ക്കും. പ​ര​മാ​വ​ധി അ​ഞ്ച് വ​ർ​ഷം ത​ട​വും 2.5 ല​ക്ഷം ഡോ​ള​ർ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

Tags : H-1B visa fraud conspiracy

Recent News

Corehub Up