x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേം​ബ്രി​ഡ്ജി​ല്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​രി​ത്ര​പ​ര​മാ​യ കോ​ണ്‍​സു​ല​ര്‍ ക്യാ​മ്പ്

എൻആർഐ ഡെസ്ക്
Published: August 31, 2026 02:16 PM IST | Updated: August 31, 2026 02:20 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കേം​ബ്രി​ഡ്ജ്: ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ കേം​ബ്രി​ഡ്ജി​ലെ ആ​ര്‍​ബ​റി ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​ഗ​ര​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍​ണ കോ​ണ്‍​സു​ല​ര്‍ ക്യാ​മ്പി​ല്‍ മ​ല​യാ​ളി​ക​ളും മ​റ്റ് ഇ​ന്ത്യ​ക്കാ​രു​മു​ള്‍​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

സൗ​ത്ത് കേം​ബ്രി​ഡ്ജ്ഷെ​യ​ര്‍ ഡി​സ്ട്രി​ക്റ്റ് കൗ​ണ്‍​സി​ല​റും മ​ല​യാ​ളി​യു​മാ​യ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു ഈ ​ക്യാ​മ്പ്. പാ​സ്പോ​ര്‍​ട്ട് പു​തു​ക്കു​ന്ന​തി​നും വീസ ന​ട​പ​ടി​ക​ള്‍​ക്കും മ​റ്റ് കോ​ണ്‍​സു​ല​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ലി​വ​ര്‍​പൂ​ള്‍, മാ​ഞ്ച​സ്റ്റ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പോ​ലും ആ​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തി.

ഇ​തോ​ടെ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ല​ണ്ട​നി​ലേ​ക്ക് ന​ട​ത്തേ​ണ്ടി വ​ന്നി​രു​ന്ന യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​യി. നി​ര​വ​ധി ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഇ​ന്ത്യ​ന്‍ ടൂ​റി​സ്റ്റ് വീസ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ ഈ ​ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നും മാ​ഞ്ച​സ്റ്റ​റി​ല്‍ നി​ന്നും ഉ​ള്‍​പ്പെ​ടെ 500 പേ​ര്‍ ഈ ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത് ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ ഇ​വി​ടെ എ​ത്ര​ത്തോ​ളം ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് കാ​ണി​ക്കു​ന്നു​വെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ജി​യോ സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

K-Rail Survey K-Rail Survey

കേം​ബ്രി​ഡ്ജി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹം മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യ​ത്. ന​ഗ​ര​ത്തി​ന് വേ​ണ്ടി ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ക​രു​ത്തും സം​ഘ​ട​നാ ശേ​ഷി​യു​മാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ വ്യ​ക്ത​മാ​യ​ത്. ത​ങ്ങ​ളു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം ആ​ഘോ​ഷി​ച്ചു​കൊ​ണ്ട് അ​യ​ല്‍​ക്കാ​രെ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​നും പ​ര​സ്പ​ര ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും ഈ ​ക്യാ​മ്പ് സ​ഹാ​യി​ച്ചു.

ക്യാ​മ്പ് ദി​വ​സം മു​ഴു​വ​ന്‍ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ടോം, ​വി​ല്‍​സ​ണ്‍, ജോ​സ്, ബി​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സം​ഘം അ​ക്ഷീ​ണം പ്ര​വ​ര്‍​ത്തി​ച്ചു.

കേം​ബ്രി​ഡ്ജ്ഷെ​യ​ര്‍ കൗ​ണ്ടി കൗ​ണ്‍​സി​ല​ര്‍ ആ​ദം ബോ​സ്റ്റാ​ന്‍​സി (ബാ​സിം​ഗ്‌​ബോ​ണ്‍, വാ​ഡ​ണ്‍, മെ​ല്‍​ഡ്രെ​ത്ത്, മെ​ല്‍​ബോ​ണ്‍) പ​രി​പാ​ടി​ക്ക് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് വേ​ദി സ​ന്ദ​ര്‍​ശി​ച്ചു.

ആ​ളു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ക്യാ​മ്പി​ന് ല​ഭി​ച്ച​ത് എ​ന്ന​തി​നാ​ല്‍, കോ​ണ്‍​സു​ല​ര്‍ ക്യാ​മ്പ് കേം​ബ്രി​ഡ്ജി​ല്‍ ഒ​രു സ്ഥി​രം സം​വി​ധാ​ന​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​ഘാ​ട​ക​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ത​ങ്ങ​ള്‍​ക്ക് വീ​ടി​ന​ടു​ത്ത് ത​ന്നെ ല​ഭ്യ​മാ​യ ഈ ​സേ​വ​ന​ത്തെ​യും ക്യാ​മ്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നെ​യും യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി സ​മൂ​ഹം ഏ​റെ അ​ഭി​ന​ന്ദി​ച്ചു.

Tags : JioSebastian Leadership Cambridge HistoricConsularCamp

Recent News

Corehub Up