x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ടെ​ക്സ​സി​ൽ മു​ങ്ങി​മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: June 4, 2026 02:14 PM IST | Updated: June 4, 2026 02:14 PM IST

ടെ​ക്സ​സ്: ടെ​ക്സ​സി​ൽ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ലെ ബി​രു​ദ​ധാ​രി​യു​മാ​യ അ​നു​രൂ​പ് റെ​ഡ്ഡി കോ​ഡു​രു (22) ആ​ണ് മ​രിച്ചത്.

ടെ​ക്സ​സ് -​ ലൂ​സി​യാ​ന അ​തി​ർ​ത്തി​യി​ലെ ടോ​ളി​ഡോ ബെ​ൻ​ഡ് റി​സ​ർ​വോ​യ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പോ​യ അ​നു​രൂ​പ്, മീ​ൻ​പി​ടു​ത്ത​ത്തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണു​പോ​യ മൂ​ന്ന് കൂ​ട്ടു​കാ​രെ​യും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

മി​ക​ച്ച നീ​ന്ത​ൽ​താ​ര​മാ​യി​രു​ന്ന അ​നു​രൂ​പ് എ​ല്ലാ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും കാ​ലു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലെ മീ​ൻ​വ​ല​യി​ലോ ക​മ്പി​യി​ലോ കു​ടു​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ള​ത്തി​ന് താ​ഴേ​ക്ക് താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 20 അ​ടി താ​ഴ്ച​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യി​രു​ന്ന അ​നു​രൂ​പി​ന് അ​ടു​ത്തി​ടെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ജോ​ലി ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് കു​ടും​ബ​വു​മാ​യും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

Tags : Anuroop Reddy Koduru Indian student Drowned USA

Recent News

Corehub Up