x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി ഐ​ഒ​സി യു​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം

റോ​മി കു​ര്യാ​ക്കോ​സ്
Published: April 6, 2026 12:20 PM IST | Updated: April 6, 2026 12:20 PM IST

മി​ഡ്‌​ല​ൻ​ഡ്സ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാമ്പ​യി​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി.

"പ​ട​യൊ​രു​ക്കം - മാ​റ്റ​ത്തി​നാ​യി ഒ​രു​മി​ക്കാം' എ​ന്ന ആ​ശ​യ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ​ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഗാ​ന​ത്തി​ന് പി​ന്തു​ണ​യും ആ​ശം​സ​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നാ​യു​ള്ള ആ​വ​ശ്യം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന സ​ന്ദേ​ശ​മാ​ണ് ഗാ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ഒ​രു​ക്കി​യ​ത് യു​കെ​യി​ലെ കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ ഫി​ലി​പ്പ് കെ. ​ജോ​ൺ ആ​ണ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ഫെ​മി​ൻ ഫ്രാ​ൻ​സി​സ്. യു​വ ഗാ​യി​ക ശ്ര​ദ്ധ ദി​നേ​ശാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ പി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ച്ച​പ്പോ​ൾ, മി​ക്സിം​ഗ് നി​ർ​വ​ഹി​ച്ച​ത് കെ.​പി. അ​രു​ൺ ആ​ണ്. മെ​ട്രോ സ്റ്റു​ഡി​യോ​യാ​ണ് ഗാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗി​നും നി​ർ​മാ​ണ​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ക​സം​ഘ​വും സോ​ഷ്യ​ൽ മീ​ഡി​യ ടീ​മും 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​ൾ​പ്പ​ടെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, സോ​ണി ചാ​ക്കോ, എ.​ആ​ർ. അ​നു​രാ​ഗ്, സൈ​മ​ൺ ചെ​റി​യാ​ൻ, മി​ഥു​ൻ മോ​ഹ​ൻ, ഷി​ജോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ഡി​യോ പ​ര​മാ​വ​ധി ആ​ളു​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Tags : IOC UK KERALA CHAPTER UDF ELECTION SONG RELEASED

Recent News

Corehub Up