ദുബായി: സംഗീത ലോകത്തെ അതിശയപ്പെടുത്തികൊണ്ടു ഒരു മലയാള ഗാനം 101 ട്യൂണിൽ ശ്രുതി മധുരമായി ഈണപ്പെടുത്തി ലോക റിക്കാർഡിന് അർഹനായി തിരുവല്ല സ്വദേശി ജോളി സാമുവേൽ.
അമ്മ എന്ന ഹൃദയ സ്പർശിയായ മലയാളം സിംഗിൾ ലിറിക് ഗാനമാണ് ഇദ്ദേഹം 101 ട്യൂണിൽ തരപ്പെടുത്തി സംഗീത ലോകത്തിനു കാഴ്ച്ചവച്ചത്.
ഡോ. ബിശ്വറൂപ്റോയ് ചൗധരി ചീഫ് എഡിറ്ററായുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് ജോളിയുടെ ഈ നേട്ടം സ്ഥിരീകരിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകി.
ദുബായിയിൽ ഒരു സ്വകര്യ കമ്പനിൽ ഐടി എൻജിനിയറായി ജോലി ചെയ്തുവരുന്ന ഈ ലോക ജേതാവ് തിരുവല്ല സ്വദേശിയും തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മാ ഇടവക അംഗവുമാണ്.
Tags : jolly samuel malayalam song 101 tunes dubai