x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ വ​ന്ന ആ​റ് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി കു​വൈ​റ്റ് നാ​ഷ​ണ​ൽ ഗാ​ർ​ഡ്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 10, 2026 05:21 PM IST | Updated: March 10, 2026 05:32 PM IST

കു​വൈ​റ്റ് സി​റ്റി: ത​ന്ത്ര​പ്ര​ധാ​ന​മാ​യ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ആ​റ് ഡ്രോ​ണു​ക​ൾ കു​വൈ​റ്റ് നാ​ഷ​ണ​ൽ ഗാ​ർ​ഡ് വെ​ടി​വെ​ച്ചി​ട്ട​താ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​ജ​ദാ​ൻ ഫാ​ദി​ൽ ജ​ദാ​ൻ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച​യാ​ണ് നാ​ഷ​ണ​ൽ ഗാ​ർ​ഡിന്‍റെ ടാ​സ്ക് ഫോ​ഴ്സ് ഡ്രോ​ണു​ക​ളെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ അ​തീ​വ സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് ഡ്രോ​ണു​ക​ളു​ടെ വ​ര​വു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​ജ്യ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സു​പ്ര​ധാ​ന​മാ​യ പൊ​തുസ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും രാ​ജ്യ​ത്തിന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും അ​ൽ ജ​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റ് ആ​ർ​മി, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് നാ​ഷ​ണ​ൽ ഗാ​ർ​ഡ് ഏ​കോ​പി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

Tags : Kuwait National Guard Shot Down Six Drones War

Recent News

Corehub Up