കുവൈറ്റ് സിറ്റി: യുഎസ് ബേസുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തിൽ കുവൈറ്റിൽ ഒരു മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 32 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ സമൂഹത്തോട് എംബസി അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ എന്തു സഹായത്തിനും എംബസി സന്നദ്ധമാണെന്നും എംബസി ഉറപ്പ് നൽകി.
ഇരുനൂറോളം ഡ്രോണുകളും തൊണ്ണൂറിലധികം മിസൈലുകളും ഇതു വരെയായി കുവൈറ്റിലേക്ക് വന്നതായും പ്രതിരോധ മന്ത്രാലയം ഇടപെട്ടു അവ നിർവീര്യമാക്കിയതായും അധികൃതർ അറിയിച്ചു.
Tags : Kuwait One dead 32 injured War