ആദിൽ നൈസാം
ഡബ്ലിൻ: അയർലൻഡ് അണ്ടർ-17 ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ആദിൽ നൈസാം തെരഞ്ഞെടുക്കപ്പെട്ടു.
ഡബ്ലിനിലെ ഫീനിക്സ് ക്രിക്കറ്റ് ക്ലബിന്റെ താരമായ ആദിൽ, ഈ മാസം 27ന് സ്കോട്ട്ലൻഡിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ അയർലൻഡിനെ പ്രതിനിധീകരിക്കും. ടീം 26ന് സ്കോട്ട്ലൻഡിലേക്ക് യാത്രതിരിക്കും.
ഡബ്ലിൻ ഫിൻഗ്ലാസിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ പള്ളിക്കൽ കുന്നിൽ നൈസാമിന്റെയും നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന സുനിതാ ബീഗത്തിന്റെയും മകനാണ് ആദിൽ.
മികവുറ്റ ഓൾറൗണ്ടറായ ആദിൽ ക്രിക്കറ്റിൽ മാത്രമല്ല, പഠനരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ചുവരികയാണ്. ഡബ്ലിനിലെ ബെൽവിഡിയർ കോളജിൽ അഞ്ചാം വർഷ വിദ്യാർഥിയാണ്.
Tags : AdilNizam IrelandCricket IU17 Cricket