ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോർക്കിൽ ഫ്ലോറൽ പാർക്കിലുള്ള പിഎസ് 115 ഓഡിറ്റോറിയത്തിൽ നടന്നു.
എൻബിഎയുടെ പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മുഖ്യാതിഥി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി രാജ രാജേശ്വരി, വിശിഷ്ടാതിഥി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്വേര്‍ഡ് ബ്രോൺസ്റ്റീൻ, വിഷു സന്ദേശം നൽകിയ അഡ്വ. വിനോദ് കെയാർക്കെ, എൻബിഎയുടെ മറ്റെല്ലാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
.jpeg1777377134.jpg)
സംഘടനയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാമചന്ദ്രൻ നായരും ഭാര്യ സുപ്രഭ നായരും ചേർന്ന് പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു.
സെക്രട്ടറി രഘുവരൻ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റി ചെയർവുമൺ ശ്രീമതി വനജ നായർ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.

അഡ്വ. വിനോദ് കെയാർകെ വിഷു സന്ദേശം നല്കി. മുഖ്യാതിഥി ജഡ്ജി രാജ രാജേശ്വരി, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്വേര്‍ഡ് സി. ബ്രോൺസ്റ്റീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിനുശേഷം അംഗങ്ങളുടെ ഭവനങ്ങളിൽ നിന്ന് പ്രത്യേകം തയാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ വിഷു സദ്യ എല്ലാവരും ആസ്വദിച്ചു. സദ്യക്കു ശേഷം വിവിധ തരം കലാപരിപാടികൾ അരങ്ങേറി.
.jpeg1777377134.jpg)
എൻബിഎയിലെ കുട്ടികളുടെ നൃത്തനൃത്യ ശില്പങ്ങളും ഗാന സമാഹാരങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ച പ്രശസ്ത ഗായകരായ ശബരീനാഥും ഹരിലാലും പാടി അരങ്ങു തകർത്തപ്പോൾ കാണികൾ ഹർഷപുളകിതരായി.

പ്രശസ്ത ഗായിക ശാലിനി രാജേന്ദ്രൻ, പ്രഭാകരൻ നായർ, അക്ഷിത ദീപു എന്നിവരും ഗാനങ്ങൾ ആലപിച്ചു. ട്രഷറർ പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
Tags : nair benevolent association vishu usa