x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ അ​സോ​സി​യേ​ഷ​ന്‍ പുതുവത്സര ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: January 10, 2026 04:26 PM IST | Updated: January 10, 2026 04:26 PM IST

ഫി​ല​ഡ​ല്‍​ഫി​യ: പ​മ്പ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര പ​രി​പാ​ടി അം​ഗ​ങ്ങ​ളു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ഘോ​ഷ​പൂ​ര്‍​ണ​മാ​യി ന​ട​ന്നു. വി​വി​ധ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ര്‍​ന്നു.

ച​ട​ങ്ങി​ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ഒ​ലി​ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും യോ​ഗ നി​യ​ന്ത്ര​ണ​വും നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു. പ​മ്പ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ന്‍റെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പ്ര​സം​ഗ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പോ​യ വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ഗ​വാ​ക്കാ​യ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും ന​ന്ദി അ​റി​യി​ച്ചു. പു​തു​വ​ത്സ​ര സ​ന്ദേ​ശം റ​വ. ഫി​ലി​പ്‌​സ് മോ​ട​യി​ല്‍ ന​ല്‍​കി. പു​തു​വ​ര്‍​ഷം പ്ര​ത്യാ​ശ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും കാ​ല​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

K-Rail Survey

പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍ ആ​ന്‍റ​ണി പ​ങ്കെ​ടു​ത്തു. അ​ദ്ദേ​ഹം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സം​ഘ​ട​ന​ക​ളു​ടെ പ​ങ്കും സം​ബ​ന്ധി​ച്ച് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗം ന​ട​ത്തി.

പ​മ്പ പ്ര​സി​ഡ​ന്‍റ്-​ഇ​ല​ക്ട് അ​ല​ക്‌​സ് തോ​മ​സ് സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​വി പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ര്‍ സു​ധാ കാ​ര്‍​ത്ത, പ​മ്പ വി​മ​ന്‍​സ് ഫോ​റം ചെ​യ​ര്‍ സെ​ലി​ന്‍ ഒ​ലി​ക്ക​ല്‍, ഡോ. ​ഈ​പ്പ​ന്‍ ഡാ​നി​യ​ല്‍, ഫൊ​ക്കാ​ന ട്ര​ഷ​റ​ര്‍ ജോ​യ് ച​ക്ക​പ്പ​ന്‍, ഫൊ​ക്കാ​ന നേ​താ​ക്ക​ളാ​യ ലീ​ല മാ​രേ​ട്ട്, ദേ​വ​സി പാ​ലാ​ട്ടി, ഫ്രാ​ന്‍​സി​സ് കാ​ര​ക്കാ​ട്, ത​ങ്ക​ച്ച​ന്‍ മ​ണ​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ അ​ര്‍​പ്പി​ച്ചു.

K-Rail Survey

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന​യു​ടെ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ് വി​ത​ര​ണ​വും ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും ന​ട​ത്ത​പ്പെ​ടു​ക​ളു​ണ്ടാ​യി. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ജ​ന്‍ സാ​മു​വേ​ല്‍, ഫി​ലി​പ്പോ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ ഏ​കോ​പി​പ്പി​ച്ചു.

കൂ​ടാ​തെ, പു​തി​യ വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​കൈ​മാ​റ്റ ച​ട​ങ്ങും ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്ക​ല, ട്ര​ഷ​റ​ര്‍ ജോ​യ് ത​ട്ടാ​ര്‍​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ മു​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ പ​ണി​ക്ക​ര്‍, ജോ​ര്‍​ജ് ഒ​ലി​ക്ക​ല്‍, സു​മോ​ദ് ടി. ​നെ​ല്ലി​ക്ക​ല എ​ന്നി​വ​രി​ല്‍ നി​ന്ന് സ്ഥാ​ന​കൈ​മാ​റ്റം ന​ട​ത്തി ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​ര​മേ​റ്റു.

K-Rail Survey

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജു പി. ​ജോ​ണ്‍, മാ​ത്യു കി​ഴ​ക്കേ​ല്‍, ഷീ​ബ, ടി​നു ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ള്‍ പ​രി​പാ​ടി​ക്ക് കൂ​ടു​ത​ല്‍ ഭം​ഗി ന​ല്‍​കി.

തോ​മ​സ് പോ​ള്‍, ജേ​ക്ക​ബ് കോ​ര എ​ന്നി​വ​ര്‍ നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തി​ല്‍ ട്ര​ഷ​റ​ര്‍ സു​മോ​ദ് നെ​ല്ലി​കാ​ല ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : pampa association new year celebration usa

Recent News

Corehub Up