x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ പ​യ​നീ​ർ​സ് ആ​ൻ​ഡ് സീ​നി​യേ​ഴ്സ് സം​ഗ​മം ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​നി​ൽ

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: March 27, 2026 05:19 PM IST | Updated: March 27, 2026 05:19 PM IST

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ​പാ​കി​യ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ക​രെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ മ​ഹാ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​നി​ലാ​ണ് ഈ ​സം​ഗ​മം.

രൂ​പ​ത​യു​ടെ പ്രാ​രം​ഭ​കാ​ലം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സ​വി​ശേ​ഷ കൂ​ട്ടാ​യ്മ ഒ​രു​ങ്ങു​ന്ന​ത്.

രൂ​പ​ത​യു​ടെ ച​രി​ത്ര​വ​ഴി​ക​ളി​ലെ സു​പ്ര​ധാ​ന​മാ​യ ഈ ​സം​ഗ​മ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ അം​ഗ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ൾ എ​ന്നി​വ ഈ ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

ന​മ്മു​ടെ ഇ​ട​വ​ക​ക​ളും സ​മൂ​ഹ​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​നും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​ർ ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന പ്ര​ത്യേ​ക അ​ഭി​മു​ഖ​ങ്ങ​ളും സി​മ്പോ​സി​യ​ങ്ങ​ളും ഈ ​അ​വ​സ​ര​ത്തി​ൽ ന​ട​ക്കും.

 

K-Rail Survey

സീ​റോ​മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. മോ​ൺ. ജോ​ൺ മേ​ലേ​പ്പു​റം, വി​കാ​രി ജ​ന​റാ​ളും ഷി​ക്കാ​ഗോ ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ. മോ​ൺ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ലും സം​ഘ​വു​മാ​ണ് ഈ ​ച​ർ​ച്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളും അ​ഭി​മു​ഖ​ങ്ങ​ളും വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത് പി​ൽ​ക്കാ​ല​ത്തേ​ക്കാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്യാ​നും സം​ഘാ​ട​ക​ർ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. ഈ ​സു​വ​ർ​ണാ​വ​സ​ര​ത്തി​ൽ പ​യ​നീ​ർ​സ്, സീ​നി​യേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും അ​തി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​രു​ന്ന​തി​നും താ​ത്പ​ര്യ​മു​ള്ള രൂ​പ​ത​യി​ലെ പ്ര​ഥ​മ പ്ര​വ​ർ​ത്ത​ക​രും മു​തി​ർ​ന്ന​വ​രും എ​ത്ര​യും വേ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി 847 636 0936, [email protected], തോ​മ​സ് പു​തു​കു​ളം 847 924 8079 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ര​ജ​ത ജൂ​ബി​ലി ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കും ഈ ​പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

Tags : Jubilee Convention Pioneers and Seniors Syro Malabar

Recent News

Corehub Up