x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി മ​നം നി​റ​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഈ​ദ് ല​ഞ്ച്


Published: June 2, 2026 11:07 AM IST | Updated: June 2, 2026 11:07 AM IST

മ​നാ​മ: ജ​ന്മ​നാ​ടി​ന്‍റെ ഓ​ർ​മ​ക​ളും പെ​രു​ന്നാ​ൾ​ക്കാ​ല​ത്തെ ഒ​ത്തു​ചേ​ര​ലി​ന്‍റെ മ​നോ​ഹാ​രി​ത​യും പ്ര​വാ​സ​ലോ​ക​ത്ത് പു​ന​ർ​ജ​നി​ച്ച​പ്പോ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച "ഈ​ദ് ഫെ​സ്റ്റ്' പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി മാ​റി.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും നാ​ട​ൻ ത​നി​മ​യാ​ർ​ന്ന വി​ഭ​വ​ങ്ങ​ളോ​ടെ​യും ഒ​രു​ക്കി​യ ഈ​ദ് ഫെ​സ്റ്റി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത​ത്

ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​റിൻ മീ​ഡി​യ സി​റ്റി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ​ഹ്റി​നി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ്യ​ക്തി​ത്വം ഖ​ലീ​ൽ അ​ഹ്മ​ദ് അ​ല് ദൈ​ലാ​മി അ​ഥ​വാ "അ​ഗ​തി​ക​ളു​ടെ പി​താ​വ്' എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​നാ​യ ബാ​ബ ഖ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ര​സ്പ​ര സ്നേ​ഹ​ത്തിന്‍റെ​യും പ​ങ്കു​വയ്ക്ക​ലി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ഈ​ദ് ന​ൽ​കു​ന്ന​തെ​ന്ന് ഉ​ദ്​ഘാ​ട​ന ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​തു​മാ​ക​ട്ടെ എ​ന്ന് ത​ല​ക്കെ​ട്ടി​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളോ​ടു​മ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള സാ​മൂ​ഹ്യ സാ​ഹോ​ദ​ര്യ ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം മ​നു​ഷ്യ​രെ​യും ഒ​രു​മി​പ്പി​ച്ച് ഒ​രു​ക്കി​യ സാ​ഹോ​ദ​ര്യ ഈ​ദ് ല​ഞ്ച് സ​ൽ​ക്കാ​രം ഈ​ദ് ഫെ​സ്റ്റി​നെ വേ​റി​ട്ട​താ​ക്കി. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി ക​ലാ​വി​രു​ന്നു​ക​ളും പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന സം​ഗീ​ത നി​ശ​യും ഒ​പ്പ​ന​യും മു​ട്ടി​പ്പാ​ട്ടും ഈ​ദ് ഫെ​സ്റ്റി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

മു​ട്ടി​പ്പാ​ട്ടിന്‍റെ ഈ​ര​ടി​ക​ൾ​ക്കൊ​പ്പം സ​ദ​സ്സ് ഒ​ന്ന​ട​ങ്കം താ​ളം പി​ടി​ച്ച​പ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ള​ർ​പ്പ​കി​ട്ടേ​കി. പ്ര​വാ​സ ലോ​ക​ത്തെ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ നാ​ട്ടി​ലെ പെ​രു​ന്നാ​ൾ​ക്കാ​ല​ത്തി​ന്റെ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച പ്ര​വാ​സി പ്ര​സി​ഡ​ണ്ട് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു.

ഈ​ദ് ഫെ​സ്റ്റി​ൽ അ​ണി​ച്ചേ​ർ​ന്ന മു​ഴു​വ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ബ​ഹ്റി​നി​ലെ പ്ര​വാ​സി വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

 

K-Rail Survey

ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബി​എം​സി ഇ​ന്ഷു​റ​ന്സ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ധാ​ര​ണാ പ​ത്രം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ്റ് മ​ജീ​ദ് ത​ണ​ലി​ന് ന​ൽ​കി ബി​എം​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് കൈ​മാ​റി.

ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ​. ഫൈ​സ​ൽ, ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​ൻ ഫാ​രി​സ്, ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ട​ലാ​യി, മ​നോ​ജ് വ​ട​ക​ര, കെ​എം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് തോ​ട്ട​ക്ക​ര, വൈ​സ് പ്ര​സി​ഡ​ണ്ട് സ​ലീം ത​ള​ങ്ക​ര, ഫ്ര​ണ്ട്സ് ബ​ഹ്റി​ൻ നേ​താ​ക്ക​ളാ​യ എം.എം. സു​ബൈ​ർ, മു​ഹ​മ്മ​ദ് മു​ഹ്‌​യു​ദ്ദീ​ൻ, സ​ഈ​ദ് റ​മ​ദാ​ൻ, ന​വ കേ​ര​ള നേ​താ​ക്ക​ളാ​യ സു​ഹൈ​ൽ, ഫൈ​സ​ൽ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മു​ഹ്സി​ൻ, കേ​വ​ൽ റാം ​ഡി​വി​ഷ​ൻ മാ​നേ​ജ​ർ ഷേ​ക്ക് ഫൈ​സ​ൽ, കു​ടും​ബ സൗ​ഹൃ​ദ വേ​ദി​യു​ടെ അ​ജി​ത് കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഷൗ​ക്ക​ത്ത​ലി, ഫ​സ​ൽ ഭാ​യ് ഫ്രം ​ബ​ഹ്റൈ​ൻ, ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ, ഷ​റ​ഫു​ദ്ദീ​ൻ, കാ​സിം പാ​ട​ത്താ​ക​യി​ൽ, അ​ജി പി ​ജോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം സ്വാ​ഗ​തം ആ​ശം​സി​ച്ച ഈ​ദ് ഫെ​സ്റ്റി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​ഞ്ജു സാ​നു അ​വ​താ​ര​ക ആ​യി​രു​ന്നു.

പ്ര​വാ​സി വെ​ൽ​ഫ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​ക്ബ​ർ ഷാ, ​സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ, അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ്, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ഷി​ജി​ന ആ​ഷി​ക്, ല​ത്തീ​ഫ് ക​ട​മേ​രി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, റ​ഫീ​ഖ് പേ​രാ​മ്പ്ര, വ​ഫ ഷാ​ഹു​ൽ, റ​ഷീ​ദ ബ​ദ​റു​ദ്ദീ​ൻ, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, റി​യാ​സ്, അ​ഫ്സ​ൽ അ​ബ്ദു​ല്ല റ​ഹീ​സ്, സ​ഫീ​ർ, അ​നി​ൽ സ​ൽ​മാ​ബാ​ദ്, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, സാ​ജി​ർ ഇ​രി​ക്കൂ​ർ, യാ​സീ​ൻ ജ​മാ​ൽ, അ​ജ്മ​ൽ ഹു​സൈ​ൻ, ബ​ഷീ​ർ, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, അ​ബ്ദു​ൽ ഹ​ക്കീം, ഹാ​രി​സ്, നൗ​ഷാ​ദ് വ​ർ​ക്ക​ല, നി​സാം കൊ​ല്ലം, സു​മ​യ്യ ഇ​ർ​ഷാ​ദ്, അ​സ്മ മു​ഹ​മ്മ​ദ​ലി, സ​ലീ​ന ജ​മാ​ൽ, മ​ഹ​മൂ​ദ് മ​യാ​ൻ, ഷ​ഫീ​ന ജാ​സി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Pravasi Welfare Manama

Recent News

Corehub Up