x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം ബി​ജെ​പി​യെ വ​ള​ർ​ത്തും: ഷം​സീ​ർ ഇ​ബ്രാ​ഹിം


Published: April 2, 2026 11:25 AM IST | Updated: April 2, 2026 11:25 AM IST

മ​നാ​മ: എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഭ​ജ​ന രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ന്‍റെ സാ​ഹോ​ദ​ര്യ ഭൂ​മി​ക​യി​ൽ സ്ഥാ​പി​ക്ക​നു​ള്ള ശ്ര​മ​മാ​ണ് സം​ഘ​പ​രി​വാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ർ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഭ​ര​ണം സ്ഥാ​പി​ക്കു​ന്ന​തി​ന് സം​ഘ​പ​രി​വാ​റി​ന് എ​ന്നും ത​ട​സ​മാ​യ​ത് വി​വി​ധ മ​ത​സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും ശ​ക്ത​മാ​യ ര​ണ്ട് മ​തേ​ത​ര മു​ന്ന​ണി​ക​ളു​ടെ സാ​ന്നിധ്യ​വു​മാ​യി​രു​ന്നു.

ഇ​ത് ത​ക​ർ​ക്കു​ക എ​ന്ന ബിജെപി പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സി​പി​എം അ​ധി​കാ​ര​ത്തി​ലി​രു​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ട​നാ​പ​ര​മാ​യ താ​ത്​പ​ര്യ​ങ്ങ​ളെ​ക്കാ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഇ​ർ​ഷാ​ദ് കോ​ട്ട​യം നി​യ​ന്ത്രി​ച്ചു.

Tags : Pravasi Welfare Election Campaign LDF BJP UDF

Recent News

Corehub Up