x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎൽ യോ​ഗം: റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി

പി.​പി. ചെ​റി​യാ​ൻ
Published: July 3, 2026 12:37 PM IST | Updated: July 3, 2026 12:37 PM IST

റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്

ഡാ​ള​സ്: ആ​ധു​നി​ക മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഭ​യ​ങ്ങ​ൾ​ക്കും ഏ​ക പ​രി​ഹാ​രം ദൈ​വ​വി​ശ്വാ​സ​വും പ്രാ​ർഥ​ന​യു​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ട് പ്ര​വാ​സി മ​ല​യാ​ളി ക്രൈ​സ്ത​വ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രാ​ർ​ഥനാ​ലൈ​ന്‍റെ (ഐപിഎൽ) 633-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

അ​മേ​രി​ക്ക​ൻ സ​മ​യം രാ​ത്രി ഒമ്പതിന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഫോ​ൺ ലൈ​ൻ വ​ഴി പ​ങ്കെ​ടു​ത്ത​ത്. ‘ദൈ​വ​വും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് മു​ഖ്യ ദൈ​വ​വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

ബൈ​ബി​ളി​ലെ മ​ർ​ക്കോ​സി​ന്‍റെ സു​വി​ശേ​ഷം അ​ഞ്ചാം അ​ധ്യാ​യം ഒന്ന് മു​ത​ൽ 20 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളി​ലെ ‘ഭൂ​ത​ഗ്ര​സ്ത​ന്‍റെ സൗ​ഖ്യ​മാ​ക്ക​ൽ' എ​ന്ന സം​ഭ​വം ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ണം. സ​മ​കാ​ലി​ക ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ വി​ശ്വാ​സ​വു​മാ​യി കോ​ർ​ത്തി​ണ​ക്കി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഭ​യ​ത്തി​ന്‍റെയും ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ക​ല്ല​റ​ക​ളി​ൽ നി​ന്ന് മാ​റി മ​നു​ഷ്യ​ൻ ദൈ​വ​വ​ച​ന​ത്തി​ന്‍റെ സു​വി​ശേ​ഷ ക​ല​വ​റ​യാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ദു​ര​ന്ത​ങ്ങ​ളും രോ​ഗ​ങ്ങ​ളും നി​റ​ഞ്ഞ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വ​ക​രു​ണ​യി​ലാ​ണ് ആ​ശ്ര​യി​ക്കേ​ണ്ട​തെ​ന്നും കേ​വ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക​പ്പു​റം ദൈ​വ​ത്തോ​ട് കൂ​ടെ​യാ​യി​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ക​ണം പ്രാ​ർ​ഥ​ന​യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ആ​വ​ശ്യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ൽ, ക​രു​ണ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ, ദൈ​വ​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹം എ​ന്നീ പ്രാ​ർ​ഥ​ന​യു​ടെ മൂ​ന്ന് ത​ല​ങ്ങ​ളെ​ക്കു​റി​ച്ചും കു​ടും​ബ​ങ്ങ​ളി​ൽ ദൈ​വ​സാ​ന്നി​ധ്യം നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ച​ത്.

ഡെ​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ഐ.​പി.​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ സി. ​വി. സാ​മു​വ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡാ​ള​സി​ൽ നി​ന്നു​ള്ള ചെ​റി​യാ​ൻ വ​ർ​ക്കി​യു​ടെ ആ​രം​ഭ പ്രാ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്.

സാ​റാ​മ്മ വ​ർ​ക്കി (കു​ഞ്ഞു​മോ​ൾ, ഡാ​ള​സ്) വേ​ദ​ഭാ​ഗം വാ​യി​ച്ചു. മു​ഖ്യ​സ​ന്ദേ​ശ​ത്തി​ന് ശേ​ഷം ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യ്ക്ക് ജോ​ൺ മാ​ത്യു (അ​മ്പോ​റ്റി, ഡാ​ള​സ്) നേ​തൃ​ത്വം ന​ൽ​കി. ലോ​ക സ​മാ​ധാ​ന​ത്തി​നും രോ​ഗാ​തു​ര​ർ​ക്കും ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഷി​ജു ജോ​ർ​ജ്, മി​സ്റ്റ​ർ ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ​ലൈ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ഐപിഎ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും വ​രാ​നി​രി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ പ​ങ്കു​വയ്​ക്കു​ക​യും ചെ​യ്തു.

സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി ഈ ​ആ​ഴ്ച​യി​ലെ സ​മ്മേ​ള​നം പ​രി​സ​മാ​പ്തി​യി​ലെ​ത്തി. പ്രാ​ർ​ഥ​നാ​ലൈ​ന്‍റെ അ​ടു​ത്ത ആ​ഴ്ച​യി​ലെ (ജൂ​ലൈ ഏഴ്) 634-ാമ​ത് സെ​ഷ​നി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ പ്രഫ. കോ​ശി ത​ല​ക്ക​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. പ്രാ​ർ​ഥ​നാ ലൈ​നി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു.

Tags : Rev. Robin Varghese Keynote Message IPL Meeting

Recent News

Corehub Up