x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഡെ അ​ണ്ട​ര്‍-12 ലോ​ക കി​രീ​ടം നേ​ടി; മ​ല​യാ​ളി താ​രം ദി​വി ബി​ജേ​ഷ്

എൻആർഐ ഡെസ്ക്
Published: July 3, 2026 05:15 PM IST | Updated: July 3, 2026 05:15 PM IST

കൊ​ച്ചി: ലോ​ക ചെ​സ് വേ​ദി​യി​ല്‍ വീ​ണ്ടും ഇ​ന്ത്യ​യ്ക്കു അ​ഭി​മാ​ന​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ദി​വി ബി​ജേ​ഷ്. ജോ​ര്‍​ജി​യ​യി​ലെ ബ​ത്തൂ​മി​യി​ല്‍ ന​ട​ന്ന ഫി​ഡെ അ​ണ്ട​ര്‍-12 ഗേ​ള്‍​സ് വേ​ള്‍​ഡ് ക​പ്പ് 2026-ല്‍ ​കി​രീ​ടം നേ​ടി ദി​വി ച​രി​ത്രം കു​റി​ച്ചു.

11 റൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് ഒ​മ്പ​ത് പോ​യി​ന്‍റ് നേ​ടി​യ ദി​വി, ഏ​ഴാം റൗ​ണ്ട് മു​ത​ല്‍ ലീ​ഡ് നി​ല​നി​ര്‍​ത്തി​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ല്‍ റ​ഷ്യ​യു​ടെ അ​ലി​സ യ​ങ്ക​റി​നെ​തി​രേ സ​മ​നി​ല നേ​ടി​യ​തോ​ടെ​യാ​ണ് കി​രീ​ടം ഉ​റ​പ്പി​ച്ച​ത്.

ലോ​ക​ത്തെ 90 പ്ര​മു​ഖ ബാ​ല​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​യി​രു​ന്നു ദി​വി​യു​ടെ നേ​ട്ടം. 2025-ല്‍ ​ഫി​ഡെ അ​ണ്ട​ര്‍-10 ഗേ​ള്‍​സ് വേ​ള്‍​ഡ് ക​പ്പ് നേ​ടി​യ ആ​ദ്യ ചാ​മ്പ്യ​നാ​യ ദി​വി, 2025-ലെ ​ലോ​ക അ​ണ്ട​ര്‍-10 റാ​പ്പി​ഡ് ചാ​മ്പ്യ​നു​മാ​ണ്.

 

K-Rail Survey

2025-ലും 2026-​ലു​മാ​യി ദി​വി​യു​ടെ മൂ​ന്നാ​മ​ത്തെ ലോ​ക കി​രീ​ട​മാ​ണി​ത്. ഈ ​വി​ജ​യ​ത്തോ​ടെ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന എട്ട് പേ​ര്‍​ക്ക് മാ​ത്രം മ​ത്സ​രി​ക്കു​ന്ന പ​റ്റു​ന്ന ഫി​ഡെ വേ​ള്‍​ഡ് കേ​ഡ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ താ​ര​മാ​യി ദി​വി.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ വു​മ​ണ്‍ കാ​ന്‍​ഡി​ഡേ​റ്റ് മാ​സ്റ്റ​ര്‍ (ഡ​ബ്ല്യു​സി​എം) കൂ​ടി​യാ​യ ദി​വി, ഇ​തു​വ​രെ ഇ​ന്ത്യ​യ്ക്കാ​യി 25 അ​ന്താ​രാ​ഷ്ട്ര മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 13 എ​ണ്ണം സ്വ​ര്‍​ണ മെ​ഡ​ലു​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും അ​ല​ന്‍ ഫെ​ല്‍​മാ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ദി​വി ബി​ജേ​ഷി​ന്‍റെ​യും പ്ര​ഭ​യു​ടെ​യും മ​ക​ളാ​ണ്. ചെ​സ് താ​ര​മാ​യ ദേ​വ്നാ​ഥ് സ​ഹോ​ദ​ര​നാ​ണ്.

ചോ​ള ചെ​സ് പ​ദ്ധ​തി​യു​ടെ പി​ന്തു​ണ​യി​ലും തി​രു​വ​ന​ന്ത​പു​രം മാ​സ്റ്റേ​ഴ്‌​സ് ചെ​സ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​ന്‍ ജി.​എ​സ്.​ ശ്രീ​ജി​ത്തിന്‍റെയും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലു​മാ​ണ് ദി​വി ലോ​ക​ചാ​മ്പ്യ​ന്‍ പ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Tags : Divi Bijesh FIDE Under-12 World Title

Recent News

Corehub Up