പെന്‍സില്‍വേനിയ: ഫൊക്കാന പെന്‍സില്‍വേനിയ റീജിയണിന്റെ പ്രസിഡന്റ് ഷാജി സാമുവേല്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫിലാഡല്‍ഫിയയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും ഷാജി നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.
ഈ നേട്ടമാണ് അദ്ദേഹത്തെ വീണ്ടും മത്സരിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീമിന്റെ ഭാഗമായാണ് ഷാജി മത്സരിക്കുന്നത്. ഫിലാഡല്‍ഫിയ മലയാളികള്‍ക്കിടയില്‍ സാമുഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ് ഷാജി.
ഫിലാഡല്‍ഫിയയിലെ സാമൂഹ്യ - രാഷ്ട്രീയ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്കിട്ടുള്ള ഒരു ചാരിറ്റി പ്രവര്ത്തകന് കൂടിയാണ്. ഫിലാഡല്‍ഫിയ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ മാപ്പിന്റെ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
കെഎസ്യുവിന്റെ പ്രവര്‍ത്തകനായി സ്കൂള്‍ - കോളജ് തലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി നേതൃനിരയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ത്തിവന്ന നേതാവാണ് ഷാജി. കേരള യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.
വൈഎംസിഎയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വൈസ് മെന്‍സ് ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചതിനുശേഷം 2015-ലാണ് അമേരിക്കയില്‍ എത്തിയത്.
Tags : Shaji Samuel Fokana Additional Associate Secretary