x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ് നി​റ​ഞ്ഞ്, മ​നം നി​റ​ഞ്ഞ് ന്യൂ​ജ​ഴ്‌​സി;​എം​ക്യൂ​ബ് അ​വി​സ്മ​ര​ണീ​യ സാ​യാ​ഹ്ന​മാ​യി

ഷോളി കുമ്പിളുവേലി
Published: September 6, 2026 06:31 AM IST | Updated: September 6, 2026 06:31 AM IST

ന്യൂ​ജേഴ്‌​സി: ക​ണ്ണ് നി​റ​ഞ്ഞ്, മ​നം നി​റ​ഞ്ഞ് ന്യൂ​ജ​ഴ്‌​സി. മാ​ജി​ക്കും സം​ഗീ​ത​വും മ​നു​ഷ്യ​സ്നേ​ഹ​വും ചേ​ർ​ന്ന MCUBE അ​വി​സ്മ​ര​ണീ​യ സാ​യാ​ഹ്ന​മാ​യി ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ ചി​ല ക​ലാ സ​ന്ധ്യ​ക​ൾ കാ​ണാം. ചി​ല​ത് ആ​സ്വ​ദി​ക്കാം. പ​ക്ഷേ, ചി​ല​ത് മ​ന​സ്സ് കൊ​ണ്ട് അ​നു​ഭ​വി​ക്കേ​ണ്ട​വ യാ​ണ്. 236 Old Tappan Road ൽ ​അ​ര​ങ്ങേ​റി​യ MCUBE - Magic, Melody, Message അ​ത്ത​ര​മൊ​രു സാ​യാ​ഹ്ന​മാ​യി​രു​ന്നു.

 നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​യാ​ക്കി അ​ര​ങ്ങേ​റി​യ പ​രി​പാ​ടി, മാ​ജി​ക്കി​ന്റെ​യും സം​ഗീ​ത​ത്തി​ന്റെ​യും ക​ലാ​വി​രു​ന്നി​ന​പ്പു​റം മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്റെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി മാ​റി.

ന്യൂ​യോ​ർ​ക്കി​ന്‍റെയും ന്യൂ​ജേ​ഴ്സി​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച ആ ​സാ​യാ​ഹ്ന​ത്തി​ൽ വി​സ്മ​യ​വും കൈ​യ​ടി​ക​ളും മാ​ത്ര​മ​ല്ല ഉ​ണ്ടാ​യി​രു​ന്ന​ത്.

ചി​ല നി​മി​ഷ​ങ്ങ​ളി​ൽ സ​ദ​സ് നി​ശ്ശ​ബ്ദ​മാ​യി; ചി​ല വാ​ക്കു​ക​ൾ, കാ​ഴ്ച​ക​ൾ, ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു; ചി​ല തീ​രു​മാ​ന​ങ്ങ​ൾ ഹൃ​ദ​യ​ങ്ങ​ളി​ൽ പു​തി​യ പ്ര​തി​ജ്ഞ​ക​ളാ​യി മാ​റി. Y’s Men Service Club of New York ഉം Kerala Times Entertainments ​ഉം സം​യു​ക്ത​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യ്ക്ക്, മു​ഖ്യ കോ​ർ​ഡി​നേ​റ്റ​റും Different Arts Centre ന്റെ ​അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​റും ആ​യ ശ്രീ ​പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. പോ​ൾ രാ​ജ​ന്റെ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ശ്രീ ​നോ​വ ജോ​ർ​ജ്ജ് സ്വാ​ഗ​ത​വും, Different Arts Centre അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ ആ​യ ഡോ. ​ബേ​ബി സാം ​സാ​മൂ​വ​ൽ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു.

 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ക​ഴി​വു​ക​ളെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും സ്വ​പ്ന​ങ്ങ​ളെ​യും സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ ധാ​ര​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, കാ​സ​ർ​ഗോ​ഡി​ൽ ഒ​രു​ങ്ങു​ന്ന International Institute for People with Disabilities (IIPD) എ​ന്ന മ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

മാ​ജി​ക്കി​ന്‍റെ ലോ​ക​ത്ത് പ്ര​ശ​സ്തി​യു​ടെ ഉ​ന്ന​തി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ത​ന്റെ നേ​ട്ട​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്റെ ജീ​വി​തം , ആ​ത്മ സ​മ​ർ​പ്പ​ണ​ത്തി​ന്റെ മാ​തൃ​ക​യാ​യി. Different Art Centre (DAC) വ​ഴി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​ക-​തൊ​ഴി​ൽ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ത്ത അ​നു​ഭ​വ​മാ​ണ് IIPD എ​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ന് പ്ര​ചോ​ദ​നം.

ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ പ​രി​പാ​ടി​യു​ടെ വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു, സാ​റാ തോ​മ​സ് എ​ന്ന കൊ​ച്ചു പെ​ൺ​കു​ട്ടി വേ​ദി​യി​ലെ​ത്തി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം: ഈ ​പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു എ​ന്നും, ത​നി​ക്ക് ല​ഭി​ച്ച സ​മ്പാ​ദ്യ​മൊ​ക്കെ ഇ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കും എ​ന്നു​മു​ള്ള സാ​റ​യു​ടെ വാ​ക്കു​ക​ളെ സ​ദ​സ് നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ആ ​കൊ​ച്ചു പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം മ​റ്റ​നേ​ക​രും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ഈ ​ദൗ​ത്യ​ത്തി​നൊ​പ്പം നി​ൽ​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ ഉ​റ​ച്ച സ​ന്ന​ദ്ധ​ത പ്ര​ഖ്യാ​പി​ച്ചു. IIPDയു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി സം​ഭാ​വ​ന ചെ​യ്ത അ​ന്ത​രി​ച്ച എം​കെ ലൂ​ക്കാ സാ​റി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​ര​വോ​ടെ അ​നു​സ്മ​രി​ച്ചു.​ഓ​ണ​ത്തി​ന്റെ ആ​ഘോ​ഷ​വേ​ള​യി​ൽ ന​ട​ന്ന MCUBE, ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നൊ​പ്പം സ​മൂ​ഹ​ത്തി​ന്റെ വി​ളു​മ്പി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​രെ​യും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. MCUBE ഒ​രു ക​ലാ പ​രി​പാ​ടി മാ​ത്ര​മാ​യി​രു​ന്നി​ല്ല ഒ​രി​ക്ക​ലും മാ​യാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു ക​ണ്ണ് നി​റ​ഞ്ഞ്. മ​നം നി​റ​ഞ്ഞ് മാ​ത്രം ഓ​രോ വ്യ​ക്തി​യും മ​ട​ങ്ങി​പ്പോ​യ മ​നോ​ഹ​ര​മാ​യൊ​രു സ​ന്ധ്യ.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews New Jersey moved to tears and filled

Recent News

Corehub Up