x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പ​ർ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി

ബാ​ബു പൂ​പ്പ​ള്ളി
Published: September 6, 2026 07:07 AM IST | Updated: September 6, 2026 07:07 AM IST

അ​പ്പ​ർ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷം

വെ​സ്റ്റ്‌​ചെ​സ്റ്റ​ർ: അ​പ്പ​ർ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി​അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓഗ​സ്റ്റ് 29 ശ​നി​യാ​ഴ്ച സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടും തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ത്തോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബാ​ബു​പൂ​പ്പ​ള്ളി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ല​യാ​ള​മ​നോ​ര​മ​ചീ​ഫ്ഓ​ഫ്ബ്യൂ​റോ ​ജോ​ൺ​ മു​ണ്ട​ക്ക​യം, ഗു​രു​സ്വാ​മി പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ജി​ കാ​വ​നാ​ൽ അ​ധ്യ​ക്ഷ​ പ്ര​സം​ഗം ന​ട​ത്തി.​അ​സോ​സി​യേ​ഷ​ന്റെ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ​ഇ​ന്നു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ച അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ജീ​വ​മാ​യി സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ​അം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി​ അ​റി​യി​ക്കു​ക​യും ചെ​യ്തു.​ ഗു​രു​സ്വാ​മി പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള​ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ​അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ​സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും ഓ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​യും അ​ദ്ദേ​ഹം ത​ന്‍റെ ​സ​ന്ദേ​ശ​ത്തി​ൽ പ​ങ്കു​വച്ചു.

മ​ല​യാ​ള​ മ​നോ​ര​മ​ ചീ​ഫ്ഓ​ഫ്ബ്യൂ​റോ​ ജോ​ൺ ​മു​ണ്ട​ക്ക​യം, അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ളെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള തന്‍റെ​ അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. അ​പ്പ​ർ​വെ​സ്റ്റ്‌​ചെ​സ്റ്റ​ർ മ​ല​യാ​ളി​അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ​ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ത​നി​ക്ക് ഏ​റെ​സ​ന്തോ​ഷ​വും അ​ത്ഭു​ത​വും ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച​ അ​വ​താ​ര​ക​അ​നാ​യാ​സ​മാ​യി ഒ​ഴു​ക്കോ​ടെ മ​ല​യാ​ള​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​തും ത​ന്നെ​ഏ​റെ​ആ​ക​ർ​ഷി​ച്ച​താ​യി അ​ദ്ദേ​ഹം പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, റി​ച്ചു, ര​ഞ്ജി​ത, ജോ​സ​ലി​ൻ, ര​മ്യ ടീ​ന, മീ​ന, എ​ന്നി​വ​ർ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ​പൂ​ക്ക​ള​വും, ആ​ൻ​സി, വീ​ണ, എ​ൽ​സി, റി​ച്ചു, ടീ​ന, മീ​ന, ര​ഞ്ജി​ത, ര​മ്യ, സി​മി, ഡോ​ണ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര നൃ​ത്തം ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. മ​ല​യാ​ളി​ത്ത​നി​മ​യും ഓ​ണ​ത്തി​ന്‍റെ ആ​വേ​ശ​വും നി​റ​ച്ച തി​രു​വാ​തി​ര സ​ദ​സ്സി​ന്റെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി. തു​ട​ർ​ന്ന്ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ​ത​ഹ​സീ​ൻ മ​ല​യാ​ളം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ടാ​ന്യ ആ​ല​പാ​ട്ടും ജെ​നി​റ്റ ആ​ല​പാ​ട്ടും നൃ​ത്ത​വും​അ​വ​ത​രി​പ്പി​ച്ച് കൈ​യ​ടി നേ​ടി. തു​ട​ർ​ന്ന് അ​ജി​ത് ഗാ​ന​മാ​ല​പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ​ ബി​ജു​ ക​രു​ണാ​ക​ര​ൻ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി.​ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം​വൈ​റ്റ് പ്ലെ​യി​ൻ​സി​ലെ ഇ​ന്ത്യ ക​ഫേ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്റ് ത​യ്യാ​റാ​ക്കി​യ 21 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ പ​ച്ച​വാ​ഴ​യി​ല​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും ചി​ട്ട​യോ​ടെ​യും ക്ര​മ​ബ​ദ്ധ​മാ​യും വി​ള​മ്പി. ഓ​ണ​സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ലും വി​ത​ര​ണ​ത്തി​ലും ഷി​നു ജോ​സ​ഫ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.
സ​ദ്യ വി​ള​മ്പു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ലേ​റ്റു​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ക്ര​മീ​ക​രി​ച്ച് എ​ത്തി​ക്കു​ക​യും ഭ​ക്ഷ​ണ​വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത​ത് ഷി​നു ജോ​സ​ഫാ​യി​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സ​ഹ​ക​ര​ണ​വും സ​ദ്യ​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ​ദ്യ​ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞാ​യി​യും, ലാ​ൽ​ജ​നും, സാ​ജു​വും മ​ല​യാ​ളം​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് സ​ദ​സ്സി​നെ കൂ​ടു​ത​ൽ​ആ​ന​ന്ദ​ഭ​രി​ത​മാ​ക്കി.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച മി​സ്. സ​മീ​ര കാ​വ​നാ​ലി​ന്റെ അ​വ​ത​ര​ണ​വും മ​ല​യാ​ള​ത്തി​ലു​ള്ള അ​നാ​യാ​സ​മാ​യ സം​സാ​ര​ശൈ​ലി​യും ഓ​ണാ​ഘോ​ഷ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി. തി​ക​ച്ചും ഒ​ഴു​ക്കോ​ടെ മ​ല​യാ​ള​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച സ​മീ​ര സ​ദ​സ്സി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തി​യ മു​ഖ്യാ​തി​ഥി​യും മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് ഓ​ഫ് ബ്യൂ​റോ​യു​മാ​യ ജോ​ൺ മു​ണ്ട​ക്ക​യം, സ​മീ​റ​യു​ടെ മ​നോ​ഹ​ര​വും സ്വാ​ഭാ​വി​ക​വു​മാ​യ മ​ല​യാ​ള അ​വ​ത​ര​ണം ഏ​റെ അ​ത്ഭു​ത​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും പ്ര​ശം​സി​ച്ചു. സൗ​ഹൃ​ദ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഓ​ണ​സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മ​ണി​യോ​ടെ സ​മാ​പി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Upper Westchester Malayali Association

Recent News

Corehub Up