x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: September 6, 2026 07:49 AM IST | Updated: September 6, 2026 07:49 AM IST

കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ

ഹൂ​സ്റ്റ​ൺ: കേ​ര​ളീ​യ ത​നി​മ​യും പാ​ര​മ്പ​ര്യ​വും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ർ​ന്ന കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ  (KAGH) ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ​ഓഗ​സ്റ്റ് 30 ഞാ​യ​റാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ക്യാ​പ്റ്റ​ൻ മ​നോ​ജ് പൂ​പ്പാ​റ മു​ഖ്യാ​തി​ഥി​യാ​യി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും ഓ​ണ​ക്കാ​ഴ്ച​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലി, വെ​ഞ്ചാ​മ​രം, മു​ത്തു​ക്കു​ട​ക​ൾ, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം, അ​ത്ത​പ്പൂ​ക്ക​ളം തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. തി​ട​മ്പും വെ​ഞ്ചാ​മ​ര​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളും അ​ണി​ഞ്ഞ ഗ​ജ​വീ​ര​ന്മാ​രു​ടെ കൂ​റ്റ​ൻ ക​ട്ട്ഔ​ട്ടു​ക​ൾ വേ​ദി​യു​ടെ​യും ആ​ഘോ​ഷ​പ​രി​സ​ര​ത്തി​ന്‍റെയും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, പാ​ട്ടു​ക​ൾ, കോ​മ​ഡി ക​ഥാ​പ്ര​സം​ഗം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് പ്ര​തി​ക​രി​ച്ച​ത്. KAGH-ലെ​ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത വ​ള്ളം​ക​ളി ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി. ആ​വേ​ശം നി​റ​ച്ച വ​ള്ളം​ക​ളി കാ​ണി​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി.
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​രി​ൽ നി​ന്നും കു​റ​വി​ല​ങ്ങാ​ട് മ​ന്ന​ൻ, മ​ങ്ക, കു​മാ​രി, കു​മാ​ര​ൻ, പ്രി​ൻ​സ്, പ്രി​ൻ​സ​​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ക്രൗ​ൺ ന​ൽ​കി ആ​ദ​രി​ച്ചു.

ഗ​അ​ഏ​ഒ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​നം. സെ​ക്ര​ട്ട​റി ല​തീ​ഷ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നീ​സ് ഷാ​ജി, ട്ര​ഷ​റ​ർ സി​നു വെ​ട്ടി​യാ​നി എ​ന്നി​വ​ർ​ക്കൊ​പ്പം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി ജോ​സ്, ടാ​സ് മോ​ൻ, സൂ​സ​ൻ, മ​നോ​ജ്, ജി​ജോ​യ്, ബി​ജോ​യ്, സി​റി​യ​ക്, ജോ​ർ​ജ്, ര​ഞ്ജു, സ​ണ്ണി എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും അം​ഗ​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വു​മാ​ണ് ആ​ഘോ​ഷം ഇ​ത്ര​യും വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഓ​ണ​ക്കാ​ല പാ​ര​മ്പ​ര്യ​ങ്ങ​ളും സ്നേ​ഹ​വും സൗ​ഹൃ​ദ​വും ഒ​രു​മ​യും വി​ളി​ച്ചോ​തി​യ ഗ​അ​ഏ​ഒ ഓ​ണാ​ഘോ​ഷം, അ​മേ​രി​ക്ക​ൻ മ​ണ്ണി​ലും മ​ല​യാ​ള​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന ശ്ര​ദ്ധേ​യ​മാ​യ കൂ​ട്ടാ​യ്മ​യാ​യി മാ​റി.

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Kuravilangad Association Greater Houston

Recent News

Corehub Up