x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മാ​താ​രം അ​ൻ​സി​ബ ഹ​സ്സ​ൻ  ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ 

സുമോദ് തോമസ് നെല്ലിക്കാല
Published: September 6, 2026 06:56 AM IST | Updated: September 6, 2026 06:56 AM IST

അ​ൻ​സി​ബ ഹ​സ്സ​ൻ

 ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ൻ​സി​ബ ഹ​സ്സ​ൻ അ​മേ​രി​ക്ക​യി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന​തി​നും ആ​രാ​ധ​ക​രെ നേ​രി​ൽ കാ​ണു​ന്ന​തി​നു​മാ​യാ​ണ് താ​ര​ത്തി​ൻ്റെ സ​ന്ദ​ർ​ശ​നം.

ദൃ​ശ്യം, ദൃ​ശ്യം 2 ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ൻ​സി​ബ ഹ​സ്സ​ൻ, അ​ഭി​ന​യ മി​ക​വു​കൊ​ണ്ടും സ്വാ​ഭാ​വി​ക​മാ​യ അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ്. യു​വ​ത​ല​മു​റ​യ്ക്കി​ട​യി​ലും ഏ​റെ ജ​ന​പ്രീ​തി​യു​ള്ള അ​ൻ​സി​ബ​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഏ​റെ ആ​വേ​ശം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ൻ​സി​ബ ഹ​സ്സ​ൻ്റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഫി​ല​ഡ​ൽ​ഫി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ർ​മ യൂ​ണി​വേ​ഴ്സ​ൽ ആ​ണ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. താ​ര​വു​മാ​യി നേ​രി​ൽ കാ​ണാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സു​ധാ ക​ർ​ത്ത, ഷാ​ജി സു​കു​മാ​ര​ൻ, ജെ​യിം​സ് ഡാ​നി​യ​ൽ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ബി​ജു കൊ​ട്ടാ​ര​ത്തി​ൽ, സാ​ജു മാ​ത്യു, സു​ജോ​യ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.​

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സി​നി​മാ​താ​ര​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ധ​ർ​മ്മ യൂ​ണി​വേ​ഴ്സ​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ൻ​സി​ബ ഹ​സ്സ​ൻ്റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

267-322-8527 (സു​മോ​ദ്), 215-500-5728 (ജെ​യിം​സ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Deepika DeepikaNewspaper BreakingNews Film star Ansiba Hassan US for a brief visit

Recent News

Corehub Up