ക്ലിഫോർഡ് സ്മിത്ത്
റോക്കി ഹിൽ ∙ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) അന്തരിച്ചു. 1949ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്.
തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.
കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954ൽ വിധി ജീവപര്യന്തം തടവായി കുറച്ചു. ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.
Tags : Deepika DeepikaNewspaper BreakingNews person who served longest prison