x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

റെൻസൺ സക്കറിയാസ്
Published: May 16, 2026 02:36 PM IST | Updated: May 16, 2026 02:36 PM IST

മാ​ഞ്ച​സ്റ്റ​ർ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ഴ്സു​മാ​ർ​ക്കാ​യി ആ​ദ​ര​വും വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഈ മാസം 12ന് ​വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഡേ​വി​ഹ്യൂ​മി​ലെ സെന്‍റ് ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ൻ പാ​രി​ഷ് സെ​ന്‍ററി​ൽ വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു​ സാ​യാ​ഹ്ന​പ​രി​പാ​ടി​യാ​യി​രു​ന്നു ഇതെന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണി ജോ​ൺ ക​രോ​ട​ൻ പ​റ​ഞ്ഞു.

 

K-Rail Survey

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ​ഡോ​ണി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ഞ്ച​സ്റ്റ​ർ മെ​ട്രോ​പൊ​ളി​റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഹെ​ൽ​ത്ത് ആ​ൻ​ഡ് സോ​ഷ്യ​ൽ കെ​യ​ർ ഫാ​ക്ക​ൽ​റ്റി​യാ​യ ഡോ. ​മ​ഞ്ജു സി. ​പ​ള്ളം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇം​ഗ്ല​ണ്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലും ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ ന​ഴ്സു​മാ​ർ വ​ഹി​ക്കു​ന്ന നി​ർ​ണായ​ക പ​ങ്കി​നെ​ക്കു​റി​ച്ചും അ​വ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും അ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​ഡ്വ. റെ​ൻ​സ​ൺ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​ഴ്സു​മാ​രാ​യ ഷോ​ണി തോ​മ​സ്, ഷൈ​ജു ചാ​ക്കോ, സി​ന്ധു സ്റ്റാ​ൻ​ലി, സ​ന്ധ്യ പോ​ൾ, ഡോ​ളി സി​ബി, ടെ​സ ജെ​റി​ൻ, ആ​ശ തോ​മ​സ്, ഡാ​ൽ​ഫി​യ സ​നീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey

അ​നീ​ഷ് തോ​മ​സ്, ദീ​പ​ക് ഡേ​വി​ഡ്, ജോ​ർ​ജ് തോ​മ​സ്, ഭാ​ഗ്യ​ല​ക്ഷ്മി ആ​ദ​ർ​ശ്, മേ​ബി​ൾ അ​ജി​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ന​ഴ്സു​മാ​രെ​യും പൂ​ക്ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

K-Rail Survey

തി​ര​ക്കേ​റി​യ പ്ര​വാ​സി ജീ​വി​ത​ത്തി​ൽ മ​ന​സു​നി​റ​യെ സ​ന്തോ​ഷ​വും ആ​ദ​ര​വും ന​ൽ​കി​യ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ന​ഴ്സു​മാ​രും അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​കൊ​ണ്ടാ​ണ് മ​ട​ങ്ങി​യ​ത്.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നോ​ടെ രാ​ത്രി പ​ത്ത​ര​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി​ൻ​സി ഷി​ജു ച​ട​ങ്ങി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : nurses day celebration trafford malayalee association tma

Recent News

Corehub Up