വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഹാർവഡ് സർവകലാശാല ദക്ഷിണേഷ്യൻ രാജ്യക്കാർക്കായി നൽകുന്ന ഫെലോഷിപ്പിന് പാലക്കാട് കരിന്പ സ്വദേശിനി ട്രീസ ഏബ്രഹാം അർഹയായി. കരിന്പ പനയ്ക്കാത്തോട്ടം ഏബ്രഹാമിന്റെയും നിർമലയുടെയും മകളാണ്.
മൃഗങ്ങളുടെ തോലുപയോഗിച്ച് സ്റ്റഫ് ചെയ്ത രൂപമുണ്ടാക്കുന്ന വിദ്യയായ ടാക്സിഡർമിയുടെ സാമൂഹിക സാംസ്കാരിക ചരിത്രം എന്ന വിഷയത്തിലാണ് രഘുനാഥൻ ഫാമിലി ഫെലോഷിപ്പ്’ ലഭിച്ചത്. ഒരു വർഷത്തേക്ക് 50,885 ഡോളർ(ഏകദേശം 45 ലക്ഷം രൂപ) ആണ് ധനസഹായം.
മുംബെെയിലെ നാർസിമോഞ്ഞി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (എൻഎംഐഎംഎസ്) സ്ഥാപനത്തിൽ ബിസിനസ് കമ്യൂണിക്കേഷൻ അധ്യാപികയായിരുന്ന ട്രീസ ജോലി രാജിവച്ചാണ് അമേരിക്കയിലേക്കു പോയത്.
Tags : Tresa Abraham Harvard University Palakkad Native USA