അലബാമ: അമ്മയെയും രണ്ട് മക്കളെയും അലബാമയിൽ നിന്ന് കാണാതായ സംഭവത്തിൽ യുവതിയുടെ തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഓറേലിയ ചോക് കാകിനെയും (40) മക്കളായ നിയൂർക്ക (17), ആന്തണി (2) എന്നിവരെയുമാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് ഓറേലിയയുടെ തൊഴിലുടമയായ സിൽവേരിയോ ഗാർഷ്യ (60), ജുവാൻ കാർലോസ് ഗ്വേര (31) എന്നിവരാണ് പിടിയിലായത്. ജുവാന്റെ മേൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്.
യുവതിയുടെ വീട്ടിൽ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് കണ്ടെത്തി. ഇവരെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്നാണ് നിഗമനം.
കുടുംബത്തിന്റെ കുടിയേറ്റ രേഖകൾ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ ഇവരെ കണ്ടെത്തുകയെന്നതാണ് തങ്ങളുടെ മുൻഗണനയെന്നും പോലീസ് അറിയിച്ചു.
Tags : Alabama family Two men charged Disappearance USA