x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്നു


Published: April 25, 2026 10:37 AM IST | Updated: April 25, 2026 10:37 AM IST

ലണ്ടൻ: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ലും ഭാ​വി രാഷ്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ര്‍​ച്ച​യാ​യി.

കേ​ര​ള കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം നേ​ടി കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ചു. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​സി​ഡന്‍റ് ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ൺ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. കേ​ര​ള ഐടി & പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്സ​ൺ ജോ​സ് ഓ​ലി​ക്ക​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ദൗ​ത്യ​വും ഭാ​വി പ​ദ്ധ​തി​ക​ളും അ​പു ജോ​ൺ ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. മൂ​ല്യ​വ​ർ​ദ്ധി​ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ വ​ർ​ധിപ്പി​ക്കു​ക വ​ഴി കേ​ര​ള​ത്തി​ൽ നി​ന്ന് യു​വ​ജ​ന​ങ്ങ​ളു​ടെ കു​ടി​യേ​റ്റം കു​റ​യ്ക്കു​ക​യാ​ണ് പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​മ​യാ​ർ​ന്ന ആ​ശ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന യു​വ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​റ​പ്പു​ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ല​ക്ഷ്യ​ങ്ങ​ൾ സ​ഫ​ല​മാ​ക്കാ​ൻ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യ.​കെ. പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പി​ക്കു​ക​യും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​പു ജോ​ൺ ജോ​സ​ഫ് അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ, യു​കെ​യി​ലെ വി​വി​ധ കൗ​ൺ​സി​ലു​ക​ളും കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളും ത​മ്മി​ൽ സ​ഹോ​ദ​ര​ന​ഗ​ര പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ വി​ക​സ​ന സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ് പ​ര​പ്പ​നാ​ട്ട്, ക്രി​സ്, ജി​ൽ​സ​ൺ ഓ​ലി​ക്ക​ൽ, ലി​ട്ടു ടോ​മി, ജെ​ഫ് താ​ഴ​ത്തെ​ത്ത്, തോ​മ​സ് ക​ന്ത​ത്തി​ങ്ക​ര, ജെ​റി ഉ​ഴു​ന്ന​ലി​ൽ, ജോ​യാ​സ് ജോ​ൺ, ജോ​ഷി എ​ട​ത്തി​പ്പ​റ​മ്പി​ൽ, ബേ​ബി ജോ​ൺ, ബി​റ്റാ​ജ് ഓ​ഗ​സ്റ്റി​ൻ, സി​ബി കാ​വു​കാ​ട്ട്, തോ​മ​സ് ജോ​ണി, ജോ​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : UK Pravasi Kerala Congress Online Meeting UK

Recent News

Corehub Up