x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ഡ്‌​ഫോ​ൺ ധ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ൽ വി​ല​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: March 6, 2026 01:09 PM IST | Updated: March 6, 2026 01:09 PM IST

ന്യൂ​യോ​ർ​ക്ക്: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഹെ​ഡ്‌​ഫോ​ൺ ധ​രി​ക്കാ​തെ ഓ​ഡി​യോ, വീ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ൾ കേ​ൾ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ്.

ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നും ഭാ​വി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്ന് സ്ഥി​ര​മാ​യോ താത്കാ​ലി​ക​മാ​യോ വി​ല​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന രീ​തി​യി​ൽ ക​മ്പ​നി ത​ങ്ങ​ളു​ടെ യാ​ത്രാ ക​രാ​റി​ൽ മാ​റ്റം വ​രു​ത്തി.

ഫെ​ബ്രു​വ​രി 27നാ​ണ് ഈ ​പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ന്ന് ക​മ്പ​നി വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ലി​ങ്ക് വൈ​ഫൈ സേ​വ​നം വി​പു​ലീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​ത്.

കൈ​വ​ശം ഹെ​ഡ്‌​ഫോ​ൺ ഇ​ല്ലാ​ത്ത​വ​ർ​ക്ക് വി​മാ​ന​ത്തി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ൽ സൗ​ജ​ന്യ ഇ​യ​ർ​ബ​ഡു​ക​ൾ ന​ൽ​കു​മെ​ന്നും എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

Tags : United Airlines Headphones Passengers Ban

Recent News

Corehub Up