x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീയ ഗുണനിലവാരവും ഉയർത്തണം


Published: June 4, 2026 01:06 AM IST | Updated: June 4, 2026 01:06 AM IST

ഷാ​​​​​ഡോ കാ​​​​​ബി​​​​​ന​​​​​റ്റി​​​​​നെക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഡോ. ​​​​​ജോ​​​​​സ് ചാ​​​​​ത്തു​​​കു​​​​​ള​​​​​ത്തി​​​​​ന്‍റെ ലേ​​​​​ഖ​​​​​നം ന​​​​​മ്മു​​​​​ടെ രാ​​​​​ഷ്‌​​​ട്രീ​​​യ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ലും പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലും വ​​​​​രേ​​​​​ണ്ട/വ​​​​​രു​​​​​ത്തേ​​​​​ണ്ട വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ളാ​​​​​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. വ​​​​​ലി​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​ണ്ടാ​​​ക​​​ണം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​ല​​​​​ ഭാ​​​​​ഗ​​​​​ത്തും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ രാ​​​​​ഷ്‌​​​ട്രീ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന പൗ​​​​​രകൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ൾ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. കൊ​​​​​ക്രോച്ച് ജ​​​​​ന​​​​​ത പാ​​​​​ർ​​​​​ട്ടി അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​ള്ള​​​താ​​​​​ണ്.

ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ളും ഹ​​​​​ർ​​​​​ത്താ​​​​​ലു​​​​​ക​​​​​ളും ഒ​​​​​ക്കെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കാ​​​​​ര​​​​​ണം, അ​​​​​ന്ന് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ മാ​​​​​ർ​​​ഗ​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​പ്പോ​​​​​ൾ ന​​​​​മു​​​​​ക്ക് സ്വ​​​​​ന്ത​​​​​മാ​​​​​യി ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മു​​​​​ണ്ട്. അ​​​​​തി​​​​​നാ​​​​​ൽ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ ഇ​​​​​ത്ത​​​​​രം സ​​​​​മ​​​​​ര​​​​​രീ​​​​​തി​​​​​ക​​​​​ൾ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യേ ഉ​​​​​ള്ളൂ. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട ഒ​​​​​രു ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​വും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​പ്പോ​​​​​ൾ അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​മു​​​​​റ​​​​​ക​​​​​ൾ​​​​​ക്ക് യാ​​​​​തൊ​​​​​രു ന്യാ​​​​​യീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മി​​​​​ല്ല. ഇ​​​​​വ വെ​​​​​റും ‘അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​ക​​​​​ര​​​​​ണം’ മാ​​​​​ത്ര​​​​​മാ​​​​​ണ്.

ഇഡി റെ​​​​​യ്ഡു​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ന​​​​​മ്മ​​​​​ൾ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം ക​​​​​ണ്ട​​​​​താ​​​​​ണ്. ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ് വ​​​ള​​​രെ പ്ര​​​ധാ​​​ന​​​മാ​​​ണ്. ദൗ​​​ർ​​​​​ഭാ​​​​​ഗ്യ​​​​​വ​​​​​ശാ​​​​​ൽ ന​​​​​മ്മു​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​രം ഇ​​​​​പ്പോ​​​​​ഴും ഇ​​​​​ത് ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ടി​​​​​ട്ടി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ​​​​​ല്ലോ ചാ​​​​​ത്തു​​​കു​​​ളം സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ​​​യു​​​​​ള്ള നി​​​​​ഷേ​​​​​ധാ​​​​​ത്മ​​​​​ക പ്ര​​​​​തി​​​​​പ​​​​​ക്ഷ-ഭ​​​​​ര​​​​​ണ​​​പ​​​​​ക്ഷ രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​രം ന​​​​​മ്മ​​​​​ൾ ഇ​​​​​പ്പോ​​​​​ഴും കൊ​​​​​ണ്ടാ​​​ടു​​​​​ന്ന​​​​​ത്. ന​​​​​മ്മു​​​​​ടെ ഭ​​​​​ര​​​​​ണ​​​മാ​​​​​റ്റം പോ​​​​​ലും പ​​​​​ല​​​​​പ്പോ​​​​​ഴും ഇ​​​​​ട​​​​​തു കാ​​​​​ലി​​​​​ലെ മ​​​​​ന്ത് വ​​​​​ല​​​​​തു കാ​​​​​ലി​​​​​ലേ​​​ക്കു മാ​​​​​റി​​​​​യ​​​​​തു​​​​​പോ​​​​​ലെ​​​യാ​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് ഷാ​​​​​ഡോ കാ​​​​​ബി​​​​​ന​​​​​റ്റ് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തി​​​നോ​​​​​ടൊ​​​​​പ്പം സൃ​​​​​ഷ്‌​​​ടി​​​പ​​​ര​​​​​മാ​​​​​യ ഒ​​​​​രു അ​​​​​ടി​​​​​സ്ഥാ​​​​​ന രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​രം​​​കൂ​​​​​ടി നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ ശ്ര​​​മി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

“ഒ​​​​​രു പ്ര​​​​​ശ്നം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ അ​​​​​തേ ചി​​​​​ന്താ​​​​​ഗ​​​​​തി​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ട് ആ ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ന് പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ൻ ന​​​​​മു​​​​​ക്കു ക​​​​​ഴി​​​​​യി​​​​​ല്ല” എ​​​​​ന്നു​​​​​ള്ള ആ​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് ഐ​​​​​ൻ​​​​​സ്റ്റൈ​​​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം ന​​​​​മു​​​ക്ക് സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ചി​​​​​ന്താ​​​​​ഗ​​​​​തി​​ മാ​​​റ​​​ണ​​​മെ​​​ന്ന് ചു​​​​​രു​​​​​ക്കം.

ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​ര് രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ന്നു, എ​​​​​ങ്ങ​​​​​നെ അ​​​​​വ​​​​​ർ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്. നി​​​​​യ​​​​​മ​​​​​ലം​​​​​ഘ​​​​​ന​​​​​ത്തി​​​​​ന് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് പ​​​​​ല​​​​​രും രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​യ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​വ​​​​​ർ​​​​​ക്കാ​​​ക​​​​​ട്ടെ ന​​​​​മ്മു​​​​​ടെ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ഭ​​​​​ര​​​​​ണ​​​മേ​​​​​ഖ​​​​​ല ന​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​റി​​​​​വോ യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ളോ ഉ​​​ണ്ടാ​​​കി​​​ല്ല. അ​​​​​പ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടേ​​​​​ക്കാം. അ​​​​​തു​​​കൊ​​​​​ണ്ടു​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഭ​​​​​ര​​​​​ണം വെ​​​​​റും വാ​​​​​ദ​​​പ്ര​​​​​തി​​​​​വാ​​​​​ദം മാ​​​ത്ര​​​മാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​ത്.

അ​​​​​തു​​​​​കൊ​​​​​ണ്ട് ഭാ​​​​​വി​​​​​യി​​​​​ലെ​​​​​ങ്കി​​​​​ലും ഷാ​​​​​ഡോ കാ​​​​​ബി​​​​​ന​​​റ്റ് സാ​​​​​ധ്യ​​​​​മാ​​​​​കു​​​ന്ന രാ​​​​​ഷ്‌​​​ട്രീ​​​​​യ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​നു​​​​​കൂ​​​​​ടി നാം ​​​​​ഇ​​​​​പ്പോ​​​​​ഴേ ശ്ര​​​​​മി​​​​​ക്ക​​​​​ണം. അ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ​​​​​ത് രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​ന​​​രീ​​​​​തി​​​​​യി​​​​​ൽ​​​ത്ത​​​​​ന്നെ കാ​​​​​ത​​​​​ലാ​​​​​യ മാ​​​​​റ്റം കൊ​​​​​ണ്ടു​​​വ​​​​​രി​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്. ഇ​​​​​തി​​​​​നു​​​​​ള്ള വ​​​​​ഴി ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും രാ​​​ഷ്‌​​​ട്രീ​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ണം എ​​​​​ന്നു ചി​​​​​ന്തി​​​​​ച്ചു​​​കൊ​​​​​ണ്ടു​​​​​ള്ള, അ​​​​​തി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നശൈ​​​​​ലി​​​​​യി​​​​​ലു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥിരാ​​​ഷ്‌​​​ട്രീ​​​​​യം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​ണ്. പ​​​​​രി​​​​​ച​​​​​യി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ടും, മ​​​​​റ്റു സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ പ​​​​​രീ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത​​​​​തു​​​കൊ​​​​​ണ്ടും പെ​​​​​ട്ടെ​​​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നു വ​​​രാം. ന​​​​​മ്മു​​​​​ടെ പൊ​​​​​തു​​​ബോ​​​​​ധം ത​​​​​ന്നെ​​​യാ​​​​​ണ​​​​​ല്ലോ ഈ ​​​​​സം​​​​​സ്കാ​​​​​രം. പ​​​​​ക്ഷേ, മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്.

ഷാ​​​​​ഡോ കാ​​​​​ബി​​​​​ന​​​​​റ്റ് പോ​​​​​ലെ​​​​​യു​​​​​ള്ള ഉ​​​​​ന്ന​​​​​ത​​​​​മാ​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​സ്കാ​​​​​രം ആ​​​​​ർ​​​​​ജി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ന​​​​​മ്മു​​​​​ടെ അ​​​​​ടു​​​​​ത്ത ത​​​​​ല​​​​​മു​​​​​റ​​​​​യെ എ​​​​​ങ്കി​​​​​ലും അ​​​​​നു​​​​​വ​​​​​ദി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​തി​​​​​നാ​​​യി പ​​​​​ഠി​​​​​പ്പു​​​ മു​​​​​ട​​​​​ക്കി​​​​​യും സ​​​​​മ​​​​​രം ചെ​​​​​യ്തും വ​​​​​ഴി ത​​​​​ട​​​​​ഞ്ഞും ഉ​​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ഒ​​​​​ഴി​​​​​വാ​​​​​ക്കാം. പ​​​​​ക​​​​​രം, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മ​​​​​ര്യാ​​​​​ദ​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളും സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​ക. നേ​​​​​തൃ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ല​​​​​യ​​​​​​​ങ്ങ​​​​​ളി​​​​​ലെ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക. നാ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​റി​​​​​വ് നേ​​​​​ടു​​​​​ക. കൂ​​​​​ടാ​​​​​തെ, ഉ​​​​​യ​​​​​ർ​​​​​ന്ന നീ​​​​​തി​​​ബോ​​​​​ധ​​​​​വും ധാ​​​​​ർ​​​​​മി​​​​​കചി​​​​​ന്ത​​​​​യും നേ​​​​​ടാ​​​​​നു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും രാ​​​​​ഷ്‌​​​ട്രീ​​​യ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ക്കു​​​​​ന്ന ജ​​​​​ന​​​​​ക്കൂ​​​​​ട്ട രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​നു​​​ പ​​​​​ക​​​​​രം അ​​​​​തി​​​​​നു താ​​​​​ത്പ​​​​​ര്യ​​​​​വും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും കി​​​​​ട്ടി​​​​​യ​​​​​വ​​​​​ർ രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്യ​​​ട്ടെ.

ഇ​​​​​തി​​​​​ന് സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ ഒ​​​​​ന്നുര​​​​​ണ്ട് അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ പ​​​ങ്കു​​​വ​​​യ​​​ക്കാം. ഒ​​​​​ന്ന്, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ സ്കൂ​​​​​ളി​​​​​ൽ ക​​​​​ണ്ട രാ​​​​​ഷ്‌​​​ട്രീ​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​മാ​​​​​ണ്. സെ​​​​​ന​​​​​റ്റ് മാ​​​​​തൃ​​​​​ക​​​​​യി​​​​​ലാ​​​​​ണ് അ​​​​​തു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ ഡി​​​​​ബേ​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ത് വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ പോ​​​​​കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ചു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സീ​​​​​നി​​​​​യ​​​​​ർ സ്‌​​​​​കൂ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന​​​​​ത്തെ വി​​​​​ഷ​​​​​യം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഇ​​​​​റാ​​​​​ൻ ഉ​​​​​പ​​​​​രോ​​​​​ധ​​​മെ​​​ന്ന​​​ത്. അ​​​​​ന്ന് കു​​​​​ട്ടി​​​​​ക​​​​​ൾ ഡി​​​​​ബേ​​​​​റ്റ് ചെ​​​​​യ്ത​​​​​ത് അ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ൾ ഉ​​​​​ദ്ധ​​​​​രി​​​​​ച്ചു കൊ​​​​​ണ്ടും, അ​​​​​വ​​​​​രു​​​​​ടെ സെ​​​​​ന​​​​​റ്റി​​​​​ൽ ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​ശേ​​​​​ഷം രേ​​​​​ഖ​​​​​ക​​​​​ൾ സ്പീ​​​​​ക്ക​​​​​റു​​​​​ടെ മു​​​​​ന്നി​​​ൽ വ​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​മാ​​​​​ണ്. ഗ​​​​​വേ​​​​​ഷ​​​​​ണം ചെ​​​​​യ്താ​​​​​ണ് വാ​​​​​ദ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​തെ​​​​​ന്നു ചു​​​​​രു​​​​​ക്കം. ബ​​​​​ഹ​​​​​ള​​​​​മോ ഇ​​​​​റ​​​​​ങ്ങി​​​പ്പോ​​​​​ക്കോ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ആ​​​​​ക്ഷേ​​​​​പ​​​​​മോ ഒ​​​​​ന്നും ക​​​​​ണ്ടി​​​​​ല്ല. വ​​​​​ള​​​​​രെ ശാ​​​​​ന്ത​​​​​മാ​​​​​യ, എ​​​​​ന്നാ​​​​​ൽ, വ​​​​​ള​​​​​രെ ഗൗ​​​​​ര​​​​​വ​​​​​തരമാ​​​​​യ ച​​​​​ർ​​​​​ച്ച​​​യാ​​​​​യി​​​​​രു​​​​​ന്നു.​​ ​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലെ അ​​​​​റി​​​​​വ് അദ്ഭു​​​​​തപ്പെടു​​​​​ത്തി. അ​​​​​തു​​​​​പോ​​​​​ലെ, അ​​​​​വ​​​​​രു​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മ​​​​​ര്യാ​​​​​ദ​​​​​യും.

എ​​​​​ന്നാ​​​​​ൽ, എ​​​​​ന്‍റെ കോ​​​​​ള​​​​​ജി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ൽ യൂ​​​​​ത്ത് പാ​​​​​ർ​​​​​ല​​​​​മെ​​​ന്‍റ് കോ​​-​​​ഓ​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ആ​​​​​യി കു​​​​​ട്ടി​​​​​ക​​​​​ളെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​പ്പോ​​​​​ൾ അ​​​​​വ​​​​​ർ പ്രാധാ​​​​​ന്യ​​​​​ത്തോ​​​​​ടെ ക​​​​​ണ്ട​​​​​ത് ബ​​​​​ഹ​​​​​ളം വ​​​യ്​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​റ​​​​​ങ്ങിപ്പോകു​​​​​ന്ന​​​​​തും ഒ​​​​​ക്കെ​​​യാ​​​​​ണ്. എ​​​​​ത്ര ശ്ര​​​മി​​​​​ച്ചി​​​​​ട്ടും അ​​​​​വ​​​​​ർ മാ​​​​​റി ചി​​​​​ന്തി​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. യൂ​​​​​ത്ത് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന ഇ​​​​​നംത​​​​​ന്നെ ഈ ​​​​​ബ​​​​​ഹ​​​​​ള​​​​​വും ഇ​​​​​റ​​​​​ങ്ങി​​​പ്പോ​​​​​ക്കു​​​മാ​​​​​യി​​​​​രു​​​​​ന്നു.

ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ട്രാ​​​​​ൻ​​​​​സ്‌​​​​​പോ​​​​​ർ​​​​​ട്ട് മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ പോ​​​​​ളി​​​​​സി ഉ​​​​​പ​​​​​ദേ​​​ഷ്‌​​​ടാ​​​​​വാ​​​​​യി ആ ​​​​​രം​​​​​ഗ​​​​​ത്ത് പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​നെ നി​​​​​യ​​​​​മി​​​​​ച്ചു എ​​​​​ന്നു​​​​​ള്ള​​​താ​​​ണ് മ​​​റ്റൊ​​​രു അ​​​നു​​​ഭ​​​വം. എ​​​​​ന്‍റെ സ​​​​​ഹപ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ മ​​​​​ക​​​​​നാ​​​​​ണ് ആ ​​​​​ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​ൻ. ന​​​​​മ്മു​​​​​ടെ മ​​​​​ന്ത്രി​​​മാ​​​​​രു​​​​​ടെ സ്റ്റാ​​​​​ഫി​​​​​ൽ ക​​​​​യ​​​​​റി​​​​​പ്പ​​​​​റ്റാ​​​​​ൻ 25 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് 2,500 പേ​​​​​ർ ശി​​​പാ​​​​​ർ​​​​​ശ​​​​​യു​​​​​മാ​​​​​യി ശ്ര​​​​​മി​​​​​ക്കു​​​​​ന്നു എ​​​​​ന്ന് വാ​​​​​യി​​​​​ക്കാ​​​​​നി​​​​​ട​​​​​യാ​​​​​യി. മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ രാ​​​ഷ്‌​​​ട്രീ​​​യം ഏ​​​​​തുവ​​​​​ഴി​​​​​ക്കു പോ​​​​​കു​​​​​ന്നു, എ​​​​​ങ്ങ​​​​​നെ അ​​​​​വ​​​​​ർ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു, എ​​​​​ങ്ങ​​​​​നെ അ​​​​​വ​​​​​ർ അ​​​​​തി​​​​​ന്‍റെ ഗു​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു എ​​​​​ന്ന് സൂ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ൻ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​തെ​​​​​ഴു​​​​​തി​​​​​യ​​​​​ത്. അ​​​​​വി​​​​​ടെ രാ​​​ഷ്‌​​​ട്രീ​​​​​യം നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും അ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു​​​​​മ​​​​​ല്ല, ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കുവേ​​​​​ണ്ടി​​​​​യാ​​​​​ണ്.

ഷാ​​​​​ഡോ കാ​​​​​ബി​​​​​ന​​​​​റ്റി​​​​​നാ​​​​​യു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​പ്പം ന​​​​​മ്മു​​​​​ടെ രാ​​​ഷ്‌​​​ട്രീ​​​​​യ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള, മു​​​​​ഖം നോ​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള, ഒ​​​​​രു പ​​​​​ക്ഷേ ഏ​​​​​റെ വേ​​​​​ദ​​​​​നയു​​​​​ള​​​​​വാ​​​​​ക്കി​​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്ക് തയാ​​​​​റാ​​​​​ക​​​​​ണം. പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഇ​​​​​തൊ​​​​​രു ച​​​​​ർ​​​​​ച്ച​​​യാ​​​​​ക​​​​​ട്ടെ. “മാ​​​​​റ്റു​​​​​വി​​​​​ൻ ച​​​​​ട്ട​​​​​ങ്ങ​​​​​ളെ സ്വ​​​​​യം, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മാ​​​​​റ്റു​​​​​മ​​​​​തു​​​​​ക​​​​​ളീ നി​​​​​ങ്ങ​​​​​ളെ​​​​​ത്താ​​​​​ൻ” എ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​ത് ന​​​​​ല്ല​​​​​താ​​​​​ണ്.

-പ്ര​​​ഫ. ഡോ. ​​​​​പി.ജെ. ​​​​​തോ​​​​​മ​​​​​സ് പ​​​​​ത്തി​​​​​ൽ​​​​​ച്ചി​​​​​റ, വാ​​​​​ഴ​​​​​പ്പ​​​​​ള്ളി

Tags :

Recent News

Corehub Up