x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

360 ഡി​ഗ്രി പ​രാ​ജ​യം..!


Published: May 6, 2026 01:14 AM IST | Updated: May 6, 2026 01:14 AM IST

പേ​സ് ബൗ​ളിം​ഗി​ല്‍ ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​യ്ക്കു​ന്ന, 380 ഡി​ഗ്രി ആ​ര്‍​ക്കി​ല്‍ ഷോ​ട്ടു​ക​ള്‍ പാ​യി​ക്കു​ന്ന​തി​ല്‍ മി​ടു​ക്ക​നാ​യി​രു​ന്നു സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്. ഐ​പി​എ​ല്ലി​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ഈ ​സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ 2026 സീ​സ​ണി​ല്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി.

10 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 195 റ​ണ്‍​സ് മാ​ത്ര​മാ​ണ് 19-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ സ​മ്പാ​ദ്യം. ശ​രാ​ശ​രി 19.50, സ്‌​ട്രൈ​ക്ക്‌​റേ​റ്റ് 145.52. ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍ 51. അ​ഞ്ച് സി​ക്‌​സ് മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്ത് മ​ത്സ​ര​ത്തി​നി​ടെ സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ല്‍​നി​ന്നു പി​റ​ന്ന​തെ​ന്ന​താ​ണ് ഏ​റ്റ​വും ദ​യ​നീ​യം.

2026 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​മ്പു​ത​ന്നെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ഔ​ട്ട് ഓ​ഫ് ഫോം ​ആ​യി​രു​ന്നു. 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ അ​ട​ക്കം സൂ​ര്യ​കു​മാ​റി​ന്‍റെ സ്‌​ഫോ​ട​നാ​ത്മ​ക ബാ​റ്റിം​ഗ് കാ​ണാ​ക്കാ​ഴ്ച​യാ​യി. 2026 ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നാ​യും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നു കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

ആ​ക്ര​മി​ച്ചു തു​ട​ങ്ങു​ന്ന ഇ​ന്നിം​ഗ്‌​സു​ക​ള്‍​ക്ക് ദൈ​ര്‍​ഘ്യ​മി​ല്ലെ​ന്ന​താ​ണ് സൂ​ര്യ​കു​മാ​ര്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​ന് എ​തി​രേ ഏ​ഴ് പ​ന്തി​ല്‍ ര​ണ്ട് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 12 റ​ണ്‍​സു​മാ​യി സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് പു​റ​ത്താ​യി.
പേ​സി​ല്‍ പി​ഴ​യ്ക്കു​ന്നു

സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ത​ന്‍റെ ട്വ​ന്‍റി-20 രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ റ​ണ്‍ വേ​ട്ട ആ​രം​ഭി​ച്ച​ത് ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​റി​നെ സി​ക്‌​സ​ര്‍ പ​റ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, 2026 ഐ​പി​എ​ല്ലി​ല്‍ പേ​സ​ര്‍​മാ​ര്‍​ക്ക് എ​തി​രേ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നു കാ​ര്യ​മാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഈ ​സീ​സ​ണി​ല്‍ 10 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച​തി​ല്‍ എ​ട്ട് ത​വ​ണ​യും പേ​സ​ര്‍​മാ​ര്‍​ക്കാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് വി​ക്ക​റ്റ് ന​ല്‍​കി​യ​ത്.

19-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ പേ​സ് ബൗ​ള​ര്‍​മാ​ര്‍​ക്ക് എ​തി​രേ വെ​റും 86 റ​ണ്‍​സ് മാ​ത്ര​മാ​ണ് സൂ​ര്യ​കു​മാ​റി​ന്‍റെ സ​മ്പാ​ദ്യം. ശ​രാ​ശ​രി 10.75 മാ​ത്രം. പേ​സ​ര്‍​മാ​ര്‍​ക്ക് എ​തി​രാ​യ ഡോ​ട്ട്‌​ബോ​ള്‍ ശ​ത​മാ​നം 39.7, സ്‌​ട്രൈ​ക്ക്‌​ റേ​റ്റ് 138.7.

2026 ഐ​പി​എ​ല്ലി​ല്‍ ചു​രു​ങ്ങി​യ​ത് 50 പേ​സ് ബോ​ളു​ക​ള്‍ നേ​രി​ട്ട​ത്തി​ല്‍ ഏ​റ്റ​വും മോ​ശം സ്‌​ട്രൈ​ക്ക്‌​ റേ​റ്റി​ല്‍ 51-ാമ​താ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്ന​തും വാ​സ്ത​വം.
കോ​ച്ച് പ​റ​യു​ന്ന​ത്

മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ച്ച് മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: “സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ലാ​ണ് ബാ​റ്റ് ച​ലി​പ്പി​ക്കു​ന്ന​ത്. അ​യാ​ള്‍ പു​റ​ത്താ​യ​തി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ബൗ​ണ്ട​റി ലൈ​നി​ലെ ക്യാ​ച്ചി​ലൂ​ടെ​യാ​ണ്. ആ ​ഷോ​ട്ടു​ക​ളി​ല്‍ അ​ല്പം​കൂ​ടി ദൈ​ര്‍​ഘ്യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ല്‍ പു​റ​ത്താ​ക​ലു​ക​ള്‍ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു”.

ഫ്‌​ളി​ക്കി​ല്‍ ഡീ​പ് സ്‌​ക്വ​യ​ര്‍ ലെ​ഗി​ലും പു​ള്‍​ഷോ​ട്ടി​ല്‍ ഫൈ​ന്‍ ലെ​ഗി​ലും ക്യാ​ച്ച് ന​ല്‍​കി​യാ​ണ് സൂ​ര്യ പു​റ​ത്താ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഷോ​ട്ടു​ക​ളാ​ണ് ഇ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ബാ​റ്റും പ്രാ​യ​വും

ഷോ​ട്ട് എ​ടു​ക്കു​മ്പോ​ഴു​ള്ള വേ​ഗ​തക്കുറ​വാ​ണ് സൂ​ര്യ​കു​മാ​റിന്‍റെ പു​റ​ത്താ​ക​ലി​നു കാ​ര​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ വി​ല​യി​രു​ത്ത​ല്‍. ഷോ​ര്‍​ട്ട്, ഷോ​ര്‍​ട്ട് ഓ​ഫ് ഗു​ഡ്‌​ലെം​ഗ്ത് പ​ന്തു​ക​ളി​ല്‍ ത​ന്‍റെ പ​ഴ​യ ആ​ക്ര​മ​ണോ​ത്സു​ക​ത ന​ഷ്ട​പ്പെ​ട്ടു. ഈ ​പ​ന്തു​ക​ളി​ലാ​യി​രു​ന്നു സൂ​ര്യ​കു​മാ​ര്‍ ത​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്ന​ത്. 2026 സീ​സ​ണി​ല്‍ ഷോ​ര്‍​ട്ട്, ഷോ​ര്‍​ട്ട് ഓ​ഫ് ഗു​ഡ്‌​ലെം​ഗ്ത് പ​ന്ത് 28 ത​വ​ണ നേ​രി​ട്ട​തി​ല്‍ 31 റ​ണ്‍​സ് മാ​ത്ര​മേ നേ​ടി​യു​ള്ളൂ. അ​ഞ്ച് ത​വ​ണ പു​റ​ത്താ​കു​ക​യും ചെ​യ്തു.

ഷോ​ര്‍​ട്ട് എ​ടു​ക്കു​മ്പോ​ള്‍ ചെ​റി​യ വേ​ഗ​ക്കു​റ​വ് സൂ​ര്യ​ക്ക് ഇ​പ്പോ​ഴു​ണ്ടെ​ന്ന് മു​ന്‍​താ​രം അ​മ്പാട്ടി റാ​യു​ഡു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​രു​പ​ക്ഷേ, ബാ​റ്റി​ന്‍റെ ക​നം അ​ല്‍​പം കു​റ​ച്ചാ​ല്‍, കൈ​യു​ടെ ചടുലത തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ സൂ​ര്യ​കു​മാ​റി​നു സാ​ധി​ച്ചേ​ക്കു​മെ​ന്നും അ​മ്പാട്ടി റാ​യു​ഡു നി​രീ​ക്ഷി​ച്ചു.

പ്രാ​യമേറുന്ന​തും പ്ര​ശ്‌​ന​മാ​യി ക​രു​ത​പ്പെ​ടു​ന്നു​ണ്ട്. ബാ​റ്റ് എ​ത്തേ​ണ്ടി​ട​ത്ത് ശ​രീ​രം എ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ശ്‌​നം. 2026 സീ​സ​ണി​ല്‍ ശേ​ഷി​ക്കു​ന്ന നാ​ല് ഇ​ന്നിം​ഗ്‌​സി​നി​ടെ സൂ​ര്യ​ക്ക് ഒ​രു തി​രി​ച്ചുവ​ര​വ് സാ​ധ്യ​മാ​കു​മോ..? കാ​ത്തി​രു​ന്നു കാ​ണാം...

Tags : Suryakumar Yadav IPL T20 cricket batsman

Recent News

Corehub Up