പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു ജയത്തുടക്കം.
ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തില്‍ കേരളം 76-48നു മധ്യപ്രദേശിനെ കീഴടക്കി. 17 പോയിന്റ് നേടിയ നജാല് ജേക്കബ് കേരളത്തിന്റെ ടോപ് സ്കോററായി.
മറ്റു മത്സരങ്ങളില്‍ കര്‍ണാടക 71-55നു പഞ്ചാബിനെയും ചണ്ഡിഗഡ് 84-81നു ഹരിയാനയെയും തോല്‍പ്പിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 ടീമുകളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
Tags : Basketball victory Kerala