കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ സെമി ഫൈനൽ പ്രവേശനം നേടുന്ന ആദ്യ ടീമായി കാലിക്കട്ട് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കാലിക്കട്ട് സെമിഫൈനൽ പ്രവേശനം സേടിയത്.
ജോനാഥൻ പെരേര, മുഹമ്മദ് അജ്സൽ, ഫെഡറിക്കോ ബുവാസോ എന്നിവർ കാലിക്കട്ടിനായി സ്കോർ ചെയ്തു.
മലപ്പുറത്തിന്റെ ആശ്വാസ ഗോൾ എയ്തോർ അൽഡലിറിൽ നിന്നായിരുന്നു. മത്സരത്തിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. എട്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കട്ട് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്.
Tags : Calicut FC