ന്യൂഡൽഹി: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
പുറത്താകാതെ 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശിൽപ്പി. കാര്‍ത്തിക് ശര്‍മ (31 പന്തില്‍ 41) മികച്ച പ്രകടനം പുറത്തെടുത്തു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് 66 പന്തില്‍ 114 റണ്‍സടിച്ച് വിജയം അനായാസമാക്കി.
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (ആറ്), ഊര്‍വില്‍ പട്ടേല്‍(17) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. സ്കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 155-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 159-2. (17.3). 40 റൺസ് നേടിയ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
Tags : ipl delhi chennai chennai win