x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് സൗ​ദി പ്രൊ ​ലീ​ഗ് കി​രീ​ടം


Published: May 23, 2026 01:13 AM IST | Updated: May 23, 2026 01:13 AM IST

റി​യാ​ദ്: കാ​ത്തി​രി​പ്പു​ക​ള്‍​ക്ക് ആ​ന​ന്ദ​ക്ക​ണ്ണീ​രാ​ൽ വി​രാ​മം. സൗ​ദി അ​റേ​ബ്യ​യി​ല്‍ എ​ത്തി​യ​തി​ന്‍റെ മൂ​ന്നാം വ​ര്‍​ഷം, പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക് പ്രൊ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം.

2025-26 സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ല്‍ 4-1നു ​ഡ​മാ​ക് ക്ല​ബ്ബി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി ചാ​മ്പ്യ​ന്മാ​രാ​യ​ത്. മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട​ഗോ​ളു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ തി​ള​ങ്ങി​യ​തും കി​രീ​നേ​ട്ട​ത്തി​ന്‍റെ മാറ്റ് വ​ര്‍​ധി​പ്പി​ച്ചു. 63, 81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സി​ആ​ര്‍7​ന്‍റെ ഗോ​ളു​ക​ള്‍. സാ​ദി​യൊ മാ​നെ (34), കിം​ഗ്സ്‌ലി കോ​മാ​ന്‍ (52) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു മ​റ്റു​ഗോ​ളു​ക​ള്‍.

അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി സൗ​ദി പ്രൊ ​ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത് 11-ാം ത​വ​ണ. 2018-19 സീ​സ​ണി​ലാ​യി​രു​ന്നു ക്ല​ബ് അ​വ​സാ​ന​മാ​യി സൗ​ദി പ്രൊ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. 34 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 86 പോ​യി​ന്‍റു​മാ​യി അ​ല്‍ ന​സ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​തു. 84 പോ​യി​ന്‍റ് നേ​ടി​യ അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ക​ണ്ണീ​ര​ണി​ഞ്ഞ് സി​ആ​ര്‍7

മ​ത്സ​ര​ത്തി​ന്‍റെ 87-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ കോ​ച്ച് ഹൊ​ര്‍​ഹെ ജീ​സ​സ് തി​രി​ച്ചുവി​ളി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ലോം​ഗ് വി​സി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ള്‍ സൈ​ഡ് ബെ​ഞ്ചി​ലി​രു​ന്ന റൊ​ണാ​ള്‍​ഡോ​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും സൗ​ദി പ്രൊ ​ലീ​ഗ് അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന ട്രോ​ഫി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​ന്‍റെ സ​മ്മ​ര്‍​ദ​മാ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ ക​ണ്ണീ​രി​ലൂ​ടെ അ​വ​സാ​നി​ച്ച​ത്.

ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍​നി​ന്ന് പി​ണി​ങ്ങി​പ്പി​രി​ഞ്ഞ്, 2023 ജ​നു​വ​രി മു​ത​ല്‍ അ​ല്‍ ന​സ​റി​ല്‍ എ​ത്തി​യ റൊ​ണാ​ള്‍​ഡോ​യ്ക്ക് 2023 അ​റ​ബ് ക്ല​ബ് ചാ​മ്പ്യ​ന്‍​ഷി​ല്‍ ക്ല​ബ്ബി​നെ എ​ത്തി​ക്കാ​നേ ഇ​തു​വ​രെ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. 2022-23ലും 2023-24​ലും ര​ണ്ടാം സ്ഥാ​ന​ത്തും 2024-25 സീ​സ​ണി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി​രു​ന്നു അ​ല്‍ ന​സ​ര്‍.

സൗ​ദി​യും കീ​ഴ​ട​ക്കി

പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ 35-ാം ട്രോ​ഫി​യാ​ണ്. ക​രി​യ​ര്‍ ആ​രം​ഭി​ച്ച സ്‌​പോ​ര്‍​ട്ടിം​ഗ് സി​പി​ക്കൊ​പ്പം മാ​ത്ര​മേ ലീ​ഗ് കി​രീ​ട നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ന്‍ റൊ​ണാ​ള്‍​ഡോ​യ്ക്ക് സാ​ധി​ക്കാ​തെ​യു​ള്ളൂ. കൗ​മാ​ര​ത്തി​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗി​നു​വേ​ണ്ടി വെ​റും 31 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ റൊ​ണാ​ള്‍​ഡോ ക​ളി​ച്ചി​ട്ടു​ള്ളൂ എ​ന്ന​തും ശ്ര​ദ്ധേ​യം. പി​ന്നീ​ട് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലും സ്‌​പെ​യി​നി​ലെ റ​യ​ല്‍ മാ​ഡ്രി​ഡി​ലും ഇ​റ്റ​ലി​യി​ലെ യു​വ​ന്‍റ​സി​ലും ഇ​പ്പോ​ള്‍ സൗ​ദി​യി​ലും 41കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ​യ്ക്കു ലീ​ഗ് കി​രീ​ടം സ്വ​ന്തം.

റൊ​ണാ​ള്‍​ഡോ അ​ല്‍ ന​സ​റി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സൗ​ദി പ്രൊ ​ലീ​ഗി​ന്‍റെ തി​ള​ക്കം വ​ര്‍​ധി​ച്ച​ത്. പി​ന്നാ​ലെ ക​രിം ബെ​ന്‍​സെ​മ, നെ​യ്മ​ര്‍, സാ​ദി​യൊ മാ​നെ, ജാ​വൊ ഫി​ലി​ക്‌​സ്, കിം​ഗ്സ്‌ലി കോ​മാ​ന്‍, എ​ന്‍​ഗോ​ളൊ കാ​ന്‍റെ, റോ​ബ​ര്‍​ട്ടോ ഫി​ര്‍​മി​നൊ എ​ന്നി​ങ്ങ​നെ വ​ന്‍​താ​ര​ങ്ങ​ള്‍ സൗ​ദി​യി​ലേ​ക്ക് എ​ത്തി. റൊ​ണാ​ള്‍​ഡോ എ​ത്തി​യി​ട്ടും കി​രീ​ടം നേ​ടാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​താ​യി​രു​ന്നു അ​ല്‍ ന​സ​റി​ന്‍റെ പ്ര​ശ്‌​നം.

വി​വാ​ദം, കി​രീ​ടം

2025-26 സീ​സ​ണി​ല്‍ ലീ​ഗ് അ​ധി​കൃ​ത​രു​മാ​യി റൊ​ണാ​ള്‍​ഡോ നേ​രി​ട്ട് ഏ​റ്റു​മു​ട്ടി. സീ​സ​ണി​ല്‍ മി​ക​ച്ച താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​ന്‍ അ​ല്‍ ന​സ​റി​നാ​യി സൗ​ദി​യു​ടെ പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് (പി​ഐ​എ​ഫ്) അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന​താ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ പ​രാ​തി. പ്ര​തി​ഷേ​ധി​ച്ച് ലീ​ഗി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് റൊ​ണാ​ള്‍​ഡോ വി​ട്ടു​നി​ന്ന​തും ച​ര്‍​ച്ച​യാ​യി. എ​ല്ലാ​ത്തി​നും ഒ​ടു​വി​ല്‍ മു​റി​വു​ക​ളി​ല്‍ തേ​ന്‍​പു​ര​ട്ടി സൗ​ദി പ്രൊ ​ലീ​ഗ് അ​ല്‍ സി​ആ​ര്‍7​ന്‍റെ കൈ​ക​ളി​ല്‍ വി​ശ്ര​മി​ച്ചു.

Tags : Cristiano Ronaldo Saudi Pro League Al Nasr FC Football

Recent News

Corehub Up