കൊച്ചി: ബംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പില്‍ ഇരട്ട നേട്ടവുമായി റയോ റേസിംഗ് ടീം.
മുംബൈയില്‍ നിന്നുള്ള യുവതാരം കിയാന് ഷാ റോട്ടാക്സ് സീനിയര്‍ ടൈറ്റില്‍ സ്വന്തമാക്കിയപ്പോള്‍ മൈക്രോ വിഭാഗത്തില്‍ മുംബൈയുടെ അഥര്‍വ ഹേമാനി റോട്ടാക്സ് കിരീടം നേടി.
റയോ റേസിംഗിന്റെ തന്നെ ആരവ് സുരേഖിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് എഫ്എംഎസ്സിഐ നാഷണല്‍ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ റൗണ്ടുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും.
Tags : Double win Rio Racing Meco Merits Cup