x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​നെ വീ​ഴ്ത്തി; പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി കോ​ല്‍​ക്ക​ത്ത


Published: May 16, 2026 11:56 PM IST | Updated: May 17, 2026 12:01 AM IST

കോ​ല്‍​ക്ക​ത്ത: ഐ​പി​എ​ല്ലി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രെ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 29 റ​ൺ​സ് വി​ജ​യം. സ്കോ​ർ: കോ​ൽ​ക്ക​ത്ത 247/2 ഗു​ജ​റാ​ത്ത് 218/4. കോ​ല്‍​ക്ക​ത്ത ഉ​യ​ര്‍​ത്തി​യ 248 റ​ൺ​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​ന് നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 218 റ​ണ്‍​സി​ലെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളു.

49 പ​ന്തി​ല്‍ 85 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലും 35 പ​ന്തി​ല്‍ 57 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്‌​ല​റും 28 പ​ന്തി​ല്‍ 53 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന സാ​യ് സു​ദ​ര്‍​ശ​നും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ല്‍​ക്ക​ത്ത​ക്കാ​യി സു​നി​ല്‍ ന​രെ​യ്ൻ ര​ണ്ട‌ു വി​ക്ക​റ്റ് വീ​ഴ്ത്തി. ​ജ​യ​ത്തോ‌​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷയും കോ​ല്‍​ക്ക​ത്ത നി​ല​നി​ര്‍​ത്തി.

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ല്‍​ക്ക​ത്ത ഫി​ന്‍ അ​ല​ന്‍റെ​യും അം​ഗ്രി​ഷ് ര​ഘു​വം​ശി​യു​ടെ​യും കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് 247 റ​ണ്‍​സെ​ടു​ത്ത​ത്. 35 പ​ന്തി​ല്‍ 93 റ​ണ്‍​സെ​ടു​ത്ത ഫി​ന്‍ അ​ല​നാ​ണ് കോ​ല്‍​ക്ക​ത്ത​യു​ടെ ടോ​പ് സ്കോ​റ​ര്‍. അം​ഗ്രി​ഷ് ര​ഘു​വം​ശി 44 പ​ന്തി​ല്‍ 82 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ 28 പ​ന്തി​ല്‍ 52 റ​ണ്‍​സെ​ടു​ത്തു. ഗു​ജ​റാ​ത്തി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജും സാ​യ് കി​ഷോ​റും ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

തോ​ല്‍​വി​യോ​ടെ 16 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഗു​ജ​റാ​ത്തി​ന് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ൻ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രാ​യ അ​വ​സാ​ന ഹോം ​മ​ത്സ​രം വ​രെ കാ​ത്തി​രി​ക്ക​ണം. അ​തേ​സ​മ​യം ജ​യ​ത്തോ​ടെ 11 മ​ത്സ​ര​ങ്ങ​ളി​ല്‍ 11 പോ​യി​ന്‍റു​മാ​യി കോ​ല്‍​ക്ക​ത്ത പ്ലേ ​ഓ​ഫി​ലെ​ത്താ​നു​ള്ള നേ​രി​യ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി.

Tags : ipl kolkata gujarat kolkata win

Recent News

Corehub Up