ഹുബ്ബാലി: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയ്ക്കെതിരേ ജമ്മു കാഷ്മീർ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റൺസാണ് ജമ്മു കാഷ്മീർ അടിച്ചു കൂട്ടിയത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സിനാണ് ഇന്ന് കാഷ്മീർ ബാറ്റിംഗ് പുനരാരംഭിച്ചത്. ശുഭം പണ്ഡീറിന്റെ സെഞ്ചുറിയാണ് (247 പന്തിൽ 121) ജമ്മു കാഷ്മീരിന്‍റെ റൺമലയുടെ അടിത്തറ. പരാസ് ദോഗ്ര 166 പന്തിൽ 70 റൺസ് നേടി.
104 പന്തിൽ 61 റണ്‍സാണ് അബ്ദുൽ സമദ് അടിച്ചെടുത്തത്. കൻഹയ്യ 109 പന്തിൽ 70 റൺസും നേടി. സാഹിൽ ലോത്ര 93 പന്തിൽ 57 റൺസുമായും അബിദ് മുഷ്താഖ് 31 പന്തിൽ 20 റൺസുമായി ക്രീസിൽ തുടരുകയാണ്.
കന്നി രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്ന ജമ്മു ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കർണാടകയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി.
Tags : Jammu and Kashmir RANJI TROPHY cricket