പൂന: അണ്ടര്‍ 23 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഒഡീഷയ്ക്കെതിരേ കേരളത്തിന് രണ്ട് വിക്കറ്റ് ജയം. തകര്‍ച്ചയില്‍നിന്നു തിരിച്ചുവന്നാണ് കേരളം മിന്നുംജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 50 ഓവറില്‍ 256 റണ്‍സെടുത്തു. ആവേശകരമായ പോരാട്ടത്തില്‍, അഞ്ച് പന്ത് ബാക്കിവച്ച് എട്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം 260 റണ്‍സ് എടുത്ത് ജയമാഘോഷിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒഡീഷ ഓപ്പണര്‍ തന്വി രഞ്ജനയുടെ സെഞ്ചുറിയിലൂടെയാണ് മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്. 118 പന്തില്‍നിന്ന് തന്വി 101 റണ്‍സ് നേടി. 78 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചുവരവ്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ദിയ ഗിരീഷും സി.എം.സി. നജ്ലയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് നേടി. ഒമ്പപത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കേരളത്തെ സമ്മര്‍ദത്തിലാക്കി. ഏഴാമതായി ക്രീസിലെത്തിയ നിത്യ ലൂര്‍ദിന്റെ ഇന്നിംഗ്സാണ് കളിയുടെ ഗതി മാറ്റിയത്.
മനസ്വിക്കൊപ്പം (35) ആറാം വിക്കറ്റില്‍ 66 റണ്‍സിന്റെയും നിയ നസ്നീനൊപ്പം (23 നോട്ടൗട്ട്) പത്താം വിക്കറ്റില്‍ അഭേദ്യമായ 43 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ നിത്യ (73 നോട്ടൗട്ട്) പങ്കാളിയായി.
Tags : Kerala Odisha Under 23 Women's ODI Tournament Nithya Lourde