കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് കോല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൈകുന്നേരം 7.30ന് മത്സരം ആരംഭിക്കും.
ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്സിനോട് തോറ്റപ്പോള് സണ്റൈസേഴ്സ് റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിന് മുന്നില് വീണു.
ക്യാപ്റ്റന് അജിങ്ക്യ രഹാനെ, ടിം സെയ്ഫെര്ട്ട്, ഫിന് അലന്, രഘുവന്ഷി, റിങ്കു സിംഗ് എന്നിവര് ഉള്പ്പെട്ട ബാറ്റിംഗ് നിരയില് കോല്ക്കത്തയ്ക്ക് ആശങ്കയില്ല. എന്നാൽ സ്പിന്നര്മാരായ വരുണ് ചക്രവര്ത്തിയും സുനില് നരൈനും ഫോമിലേക്കെത്തിയിട്ടില്ല.
സമാനമായ പ്രതിസന്ധിയാണ് സൺറൈസേഴ്സ് ഹൈദരാബാദിലുമുള്ളത്. ജയദേവ് ഉനദ്കട്ട്, ഹർഷൻ പട്ടേൽ, ഡേവിഡ് പെയ്ൻ എന്നിവർ നിറം മങ്ങിയ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. അതേസമയം ട്രാവിസ് ഹെഡ്, അഭിഷേക് ശര്മ്മ ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ബൗളർമാരെയും വെല്ലുവിളിക്കുന്നവരാണ്.