കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കെഎസ്ഇബി തിരുവനന്തപുരം പുരുഷ ടീമിനു ജയത്തുടക്കം. ഇന്ത്യന്‍ എയര്ഫോഴ്സിനെയാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്.
സ്കോർ: 74-46. കെഎസ്ഇബിക്കായി ജെറോം പ്രിന്‍സ് 22 പോയിന്റ് നേടി ടോപ്പ് സ്കോററായി. സെജിന്‍ മാത്യുവും ശരത് കൃഷ്ണയും 11 പോയിന്റ് വീതം നേടി .
എയര്‍ഫോഴ്സിനുവേണ്ടി സൗരഭ് 15 പോയിന്റ് സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ഇന്ത്യന്‍ ബാങ്ക് ചെന്നൈ 88-75 എന്ന സ്കോറിന് ഐസിഎഫ് ചെന്നൈയെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ 85-70ന് ഈസ്റ്റേൺ റെയിൽവെ കോൽക്കത്തയെ തോൽപ്പിച്ചു.
Tags : KSEB wins Basketball