x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ മും​ബൈ കീ​ഴ​ട​ക്കി


Published: May 5, 2026 02:37 AM IST | Updated: May 5, 2026 02:37 AM IST

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മാ​സ് പ്ര​ക​ട​നം. ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ ആ​റ് വി​ക്ക​റ്റി​ന് മും​ബൈ ഇ​ന്ത്യ​ൻ​സ് കീ​ഴ​ട​ക്കി. ല​ക്നോ മു​ന്നോ​ട്ടു​വ​ച്ച 229 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം എ​ട്ട് പ​ന്ത് ബാ​ക്കി​വ​ച്ച് മും​ബൈ സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ 228/5. മും​ബൈ ഇ​ന്ത്യ​ൻ​സ് 18.4 ഓ​വ​റി​ൽ 229/4.

ഓ​പ്പ​ണ​ർ​മാ​രാ​യ റ​യാ​ൻ റി​ക്ക​ൽ​ട​ണ്‍ (32 പ​ന്തി​ൽ എ​ട്ട് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 83), രോ​ഹി​ത് ശ​ർ​മ (44 പ​ന്തി​ൽ ഏ​ഴ് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 84) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് മും​ബൈ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. ഇ​വ​ർ ആ​ദ്യ വി​ക്ക​റ്റി​ൽ 10.5 ഓ​വ​റി​ൽ 143 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ന​മാ​ൻ ധി​ർ (23), വി​ൽ ജാ​ക്സ് (10) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

പു​രാ​ന്‍ പ​വ​ര്‍

ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2026 ഐ​പി​എ​ല്‍ സീ​സ​ണ്‍ പോ​യി​ന്‍റ് ടേ​ബി​ളി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു വാ​ങ്ക​ഡെ​യി​ല്‍ അ​ര​ങ്ങേ​റി​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് x ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ്.

വി​വാ​ഹ അ​വ​ധി​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഓ​സീ​സ് വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ജോ​ഷ് ഇം​ഗ്ലി​സും മി​ച്ച​ല്‍ മാ​ര്‍​ഷു​മാ​യി​രു​ന്നു ല​ക്‌​നോ​യു​ടെ ഓ​പ്പ​ണ​ര്‍​മാ​ര്‍. 8.60 കോ​ടി രൂ​പ​യ്ക്ക് ല​ക്‌​നോ സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ലി​സ് സീ​സ​ണി​ലെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് പ​ന്തി​ല്‍ 13 റ​ണ്‍​സു​മാ​യി മ​ട​ങ്ങി. മൂ​ന്നാം ന​മ്പ​റി​ല്‍ എ​ത്തി​യ നി​ക്കോ​ളാ​സ് പു​രാ​നാ​യി​രു​ന്നു ല​ക്‌​നോ സ്‌​കോ​ര്‍ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

2026 സീ​സ​ണി​ല്‍ ആ​ദ്യ​മാ​യി മൂ​ന്നാം ന​മ്പ​ര്‍ ബാ​റ്റിം​ഗ് സ്ഥാ​നം ല​ഭി​ച്ച നി​ക്കോ​ളാ​സ് പു​രാ​ന്‍, നേ​രി​ട്ട 16-ാം പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. മൂ​ന്നാം ന​മ്പ​റാ​ണ് ത​ന്‍റെ യ​ഥാ​ര്‍​ഥ ഇ​ട​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ഇ​ന്നിം​ഗ്‌​സാ​യി​രു​ന്നു പു​രാ​ന്‍ കാ​ഴ്ച​വ​ച്ച​ത്. 21 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സും ഒ​രു ഫോ​റും അ​ട​ക്കം 63 റ​ണ്‍​സ് നേ​ടി​യാ​ണ് പു​രാ​ന്‍ മ​ട​ങ്ങി​യ​ത്. ഒ​മ്പ​താം ഓ​വ​ര്‍ എ​റി​യാ​ന്‍ എ​ത്തി​യ കോ​ര്‍​ബി​ന്‍ ബോ​ഷി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ വി​ക്ക​റ്റി​നു പി​ന്നി​ല്‍ റ​യാ​ന്‍ റി​ക്ക​ല്‍​ട​ണി​ന്‍റെ ക്യാ​ച്ചി​ലൂ​ടെ പു​രാ​ന്‍ പു​റ​ത്ത്.

ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ മി​ച്ച​ല്‍ മാ​ര്‍​ഷും മ​ട​ങ്ങി. 25 പ​ന്തി​ല്‍ മൂ​ന്ന് സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 44 റ​ണ്‍​സാ​യി​രു​ന്നു മാ​ര്‍​ഷി​ന്‍റെ സ​മ്പാ​ദ്യം. പു​രാ​ന്‍-​മാ​ര്‍​ഷ് കൂ​ട്ടു​കെ​ട്ട് 35 പ​ന്തി​ല്‍ 94 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്ത് (10 പ​ന്തി​ല്‍ 15) വി​ല്‍ ജാ​ക്‌​സി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​റി​നു ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങി. അ​ഞ്ചാം ന​ന്പ​റാ​യി എ​ത്തി​യ എ​യ്ഡ​ൻ മാ​ർ​ക്ര​വും (25 പ​ന്തി​ൽ 31 നോ​ട്ടൗ​ട്ട്) ഏ​ഴാം ന​ന്പ​റാ​യി എ​ത്തി​യ ഹി​മ്മ​ത്ത് സിം​ഗും (31 പ​ന്തി​ൽ 40 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 49 പ​ന്തി​ൽ 68 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു. അ​തോ​ടെ ല​ക്നോ​യു​ടെ സ്കോ​ർ 228ൽ ​എ​ത്തി.

ഹാ​ര്‍​ദി​ക് ഇ​ല്ല, രോ​ഹി​ത് ഇ​ന്‍

മും​ബൈ ഇ​ന്ത്യ​ന്‍​സി​ല്‍ പു​റം​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ പു​റ​ത്തി​രു​ന്ന​പ്പോ​ള്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. അ​തേ​സ​മ​യം, അ​വ​സാ​ന അ​ഞ്ച് മ​ത്സ​ര​ത്തി​ലും പു​റ​ത്തി​രു​ന്ന രോ​ഹി​ത് ശ​ര്‍​മ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി.
കാ​ല്‍​തു​ട​യ്‌​ക്കേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു രോ​ഹി​ത് സൈ​ഡ് ബെ​ഞ്ചി​ലേ​ക്ക് മാ​റി​യ​ത്.

Tags : Mumbai Lucknow Supergiants IPL T20 Cricket

Recent News

Corehub Up