ലണ്ടൻ: യൂണിറ്റി കപ്പ് ഫു്ടബോൾ കിരീടം നിലനിർത്തി ആഫ്രിക്കൻ വന്പൻമാരായ നൈജീരിയ. ശനിയാഴ്ച നടന്ന ഫൈനലിൽ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
നൈജീരിയയ്ക്ക് വേണ്ടി അൽഹസൻ യൂസഫ് രണ്ട് ഗോളുകളും തെരെം മോഫി ഒരു ഗോളും നേടി. അൽഹസൻ യൂസഫ് മൂന്നാം യൂണിറ്റിലും 90+1-ാം മിനിറ്റിലും മോഫി 59-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
നാലാം തവണയാണ് നൈജരീയ കിരീടം നേടുന്നത്. 2002, 2004, 2025 എന്നീ വർഷങ്ങളിലാണ് നൈജീരിയ മുന്പ് കിരീടം നേടിയത്.
Tags : unity cup football title nigeria retains