ബുവാനോസ് ആരീസ്: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ വീണ്ടും അന്വേഷണം.
മാറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ അനാസ്ഥയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം.
മെഡിക്കൽ അനാസ്ഥ അന്വേഷിക്കാന്‍ പുതിയ വിചാരണ ആരംഭിച്ചു. പ്രോസിക്യൂട്ടര്‍മാര്‍ മെഡിക്കല്‍ അനാസ്ഥ ആരോപിച്ചതും രാജ്യവ്യാപകമായി ആരാധക പ്രതിഷേധവും കണക്കിലെടുത്താണ് പുതിയ വിചാരണ.
60-ാം വയസില്‍, 2020 നവംബര്‍ 25ന് ആയിരുന്നു മാറഡോണ മരിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് പുതിയ അന്വേഷണം എന്നതാണ് ശ്രദ്ധേയം.
Tags : Reinvestigation Maradona death football Player