x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ഗി​നു പ​ക​രം ഋ​തു​രാ​ജ്


Published: June 1, 2026 02:22 AM IST | Updated: June 1, 2026 02:22 AM IST

മും​ബൈ: ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ത്രി​രാ​ഷ്‌ട്ര ​പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ പു​രു​ഷ എ ​ക്രി​ക്ക​റ്റ് ടീ​മി​ല്‍ ചെ​റി​യ അ​ഴി​ച്ചു​പ​ണി. ഐ​പി​എ​ല്‍ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ റി​യാ​ന്‍ പ​രാ​ഗി​നു പ​ക​രം ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടു.

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് പ​രാ​ഗ്. ഋ​തു​രാ​ജ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ​യും. പ​രാ​ഗി​നു പ​ക​രം ഇ​ന്ത്യ എ ​ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​വും ഋ​തു​രാ​ജി​നാ​ണ്.

ഇ​ന്ത്യ എ, ​ശ്രീ​ല​ങ്ക എ, ​ബം​ഗ്ലാ​ദേ​ശ് എ ​ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ത്രി​രാ​ഷ്‌ട്ര ​ഏ​ക​ദി​ന പ​ര​മ്പ​ര ഒ​മ്പ​തി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

Tags : Parag tri-nation series Sri Lanka Rituraj Gaikwad

Recent News

Corehub Up