x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്ക​ള​ത്തി​ൽ പ​ട​വെ​ട്ടി പ​ടി​ധാ​ര്‍; ആ​ര്‍​സി​ബി​ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍


Published: May 26, 2026 09:40 PM IST | Updated: May 27, 2026 12:02 AM IST

ധ​രം​ശാ​ല: ഐ​പി​എ​ല്‍ ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് കൂ​റ്റ​ൻ സ്‌​കോ​ര്‍. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 254 റ​ൺ​സ് നേ​ടി. ര​ജ​ത് പ​ടി​ധാ​ര്‍ (33 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 93), വി​രാ​ട് കോ​ഹ്‌​ലി (25 പ​ന്തി​ല്‍ 43), ക്രു​നാ​ല്‍ പാ​ണ്ഡ്യ (28 പ​ന്തി​ല്‍ 43) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ക​ഗി​സോ റ​ബാ​ദ, ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​ന്നി​ന് 76 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ർ​സി​ബി. ഐ​പി​എ​ൽ പ്ലേ​ഓ​ഫി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നാ​ലാ​മ​ത്തെ പ​വ​ർ​പ്ലേ സ്കോ​റാ​ണി​ത്. എ​ന്നാ​ൽ ഒ​മ്പ​താം ഓ​വ​റി​ൽ വി​രാ​ട് കോ​ഹ്‌​ലി​യും ദേ​വ്‌​ദ​ത്ത് പ​ടി​ക്ക​ലി​നെ​യും ഒ​ന്നി​ട​വി​ട്ട പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി ജ​യ്‌​സ​ൻ ഹോ​ൾ​ഡ​ർ ആ​ർ​സി​ബി​ക്ക് ഇ​ര​ട്ട​പ്ര​ഹ​രം ന​ൽ​കി.

ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 72 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് നാ​ലാം വി​ക്ക​റ്റി​ൽ ര​ജ​ത് പാ​ട്ടി​ദാ​റും - ക്രു​നാ​ൽ പാ​ണ്ഡ​യും ഒ​ന്നി​ച്ച​ത്. ഇ​രു​വ​രും നി​ല​യു​റ​പ്പി​ക്കാ​ൻ കു​റ​ച്ചു സ​മ​യ​മെ​ടു​ത്ത​തോ​ടെ മ​ധ്യ​ഓ​വ​റു​ക​ളി​ൽ ആ​ർ​സി​ബി​യു​ടെ സ്കോ​റിം​ഗി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞു. എ​ന്നാ​ൽ 15-ാം ഓ​വ​റി​ൽ കു​ൽ​വ​ന്ത് ഖെ​ജ്‌​രോ​ലി​യ‌​ക്കെ​തി​രെ 28 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ആ​ർ​സി​ബി വീ​ണ്ടും ട്രാ​ക്കി​ലാ​യ​ത്.

പി​ന്നീ​ടു​ള്ള ഓ​വ​റു​ക​ളി​ൽ 21, 15, 10, 21, 19 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ സ്കോ​റിം​ഗ്. അ​തേ​സ​മ​യം ഇ​ന്ന് ജ​യി​ക്കു​ന്ന​വ​ര്‍ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടും. തോ​ല്‍​ക്കു​ന്ന ടീ​മി​ന് മ​റ്റൊ​രു ക്വാ​ളി​ഫ​യ​ര്‍ കൂ​ടി ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

Tags : bengaluru gujarat qualifier match

Recent News

Corehub Up