മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെവിയയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഒവ്യേഡോയെ തോൽപ്പിച്ചു.
അകോർ ആഡംസ്, ഡിബ്രിൽ സോ, ബാറ്റിസ്റ്റ മെൻഡി, ചിടേര എജൂകെ എന്നിവരാണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. അകോർ നാലാം മിനിറ്റിലും ഡിബ്രിൽ 22-ാം മിനിറ്റിലും മെൻഡി 51-ാം മിനിറ്റിലും എജൂകെ 89-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
മത്സരത്തിലെ വിജയത്തോടെ സെവിയയ്ക്ക് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സെവിയ.