അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണിലെ അതിവേഗ ഇന്ത്യന്‍ പേസ് ബൗളറായി ഗുജറാത്ത് ടൈറ്റന്‍സിന്റെ അശോക് ശര്‍മ. രാജസ്ഥാന് റോയല്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ 154.2 കിലോമീറ്റര്‍ വേഗത്തില്‍ അശോക് ശര്‍മ പന്ത് എറിഞ്ഞു.
2026 സീസണില്‍ 150+ കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്ത് എറിയാനും ഈ 23കാരനു സാധിക്കുന്നുണ്ടെന്നതും ശ്രദ്ധേയം. 2026 സീസണിലെ അതിവേഗ പന്ത് എറിഞ്ഞതും ഈ ഗുജറാത്ത് പേസറാണ്.
2022 സീസണില്‍ 157 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞ ഉമ്രാന് മാലിക്കാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗക്കാരനായ ഇന്ത്യന്‍ പേസര്‍. 2024ല്‍ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ മായങ്ക് യാദവ് 156.7 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞിരുന്നു.
രാജസ്ഥാന് സ്വദേശിയാണ് അശോക് ശര്‍മ. ഇരുവശങ്ങളിലേക്കും പന്ത് സ്വിംഗ് ചെയ്യാന്‍ കഴിവുണ്ടെന്നതാണ് പ്രത്യേകത. രാജസ്ഥാന് റോയല്‍സിന്റെ നെറ്റ് ബൗളറായിരുന്നു.
2022 ലേലത്തില്‍ 55 ലക്ഷം രൂപയ്ക്ക് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി സ്വന്തമാക്കി. 2026 ലേലത്തിലൂടെ 90 ലക്ഷം രൂപയ്ക്കാണ് അഹമ്മദാബാദ് ടൈറ്റന്‍സ് അശോക് ശര്‍മയെ തട്ടകത്തിലെത്തിച്ചത്.
Tags : Ashok Sharma IPL Twenty20 cricket Gujarat Titans Player fastest pace bowler