തിരുവനന്തപുരം: 2020 മുതല്‍ 2024 വരെയുള്ള സ്പോര്‍ട്സ് ക്വോട്ട തസ്തികകളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ഇന്നുകൂടി സ്വീകരിക്കും.
ഓരോ വര്‍ഷത്തേക്കുമുള്ള നിയമനം അതിനു തൊട്ടുമുമ്പുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഭിന്നശേഷി താരങ്ങള്‍ക്കായി രണ്ട് ഒഴിവുണ്ട്.
ഓരോ വര്‍ഷത്തെയും 50 ഒഴിവുകളില്‍ 25 എണ്ണം വ്യക്തിഗത ഇനങ്ങള്‍ക്കും 25 എണ്ണം ടീമിനങ്ങള്ക്കുമാണ്. 36 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഓരോ വര്‍ഷത്തേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വിലാസം: സെക്രട്ടറി, പൊതുഭരണ (സര്‍വീസസ് ഡി വകുപ്പ്), ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, 695 001. വിവരങ്ങള്‍ക്ക് ഫോണ്‍: 04712518544. https://dsya.kerala.gov.in
Tags : Sports quota regulation