x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റോ​​പ്പേ​​ജി​​ല്‍ ലി​​വ​​ര്‍ പൊട്ടി


Published: March 5, 2026 12:14 AM IST | Updated: March 5, 2026 12:14 AM IST

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു തോ​​ല്‍​വി.

ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ വൂ​​ള്‍​വ്‌​​സി​​നോ​​ട് 2-1ന്‍റെ ​​അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി​​യാ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ വ​​ഴ​​ങ്ങി​​യ​​ത്.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+4) ആ​​ന്ദ്രെ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു വൂ​​ള്‍​വ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍. 78-ാം മി​​നി​​റ്റി​​ല്‍ റോ​​ഡ്രി​​ഗോ ഗോ​​മ​​സ് വൂ​​ള്‍​വ്‌​​സി​​നു ലീ​​ഡ് ന​​ല്‍​കി. എ​​ന്നാ​​ല്‍, 83-ാം മി​​നി​​റ്റി​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ല​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ഒ​​പ്പ​​മെ​​ത്തി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​വ​​ര്‍​ട്ട​​ണ്‍ 2-0ന് ​​ബേ​​ണ്‍​ലി​​യെ​​യും സ​​ണ്ട​​ര്‍​ല​​ന്‍​ഡ് 1-0ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. 48 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ എഫ്സി.

Tags : Liverpool FC Wolves English Premier League Football

Recent News

Corehub Up