പുതുച്ചേരി: 76-ാമത് ജൂണിയര്‍ ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ടവിജയം.
പുരുഷവിഭാഗം ഗ്രൂപ്പ് എ മത്സരത്തില്‍ കേരളം 57-54ന് ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ രണ്ടാം ജയമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്രൂപ്പ് ബിയില്‍ കേരളം 81-59ന് മഹാരാഷ്ട്രയെ കീഴടക്കി.
Tags : Kerala Victory Basketball