Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazil

നെ​യ്‌​മ​റി​ന് വീ​ണ്ടും പ​രി​ക്ക്; കാ​ന​റി ക്യാ​മ്പി​ൽ ആ​ശ​ങ്ക

റി​യോ ഡി ​ജ​നൈ​റോ: ഫി​ഫ ലോ​ക​ക​പ്പ് തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബ്ര​സീ​ൽ ക്യാ​മ്പി​ൽ ആ​ശ​ങ്ക പ​ര​ത്തി നെ​യ്‌​മ​റു​ടെ പ​രി​ക്ക്. സാ​ന്‍റോ​സ് ക്ല​ബി​നാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ താ​ര​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ പേ​ശി​ക്കേ​റ്റ പ​രി​ക്ക് വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

നെ​യ്‌​മ​റു​ടെ വ​ല​തു​കാ​ലി​ലെ പേ​ശി​യി​ൽ നീ​ർ​ക്കെ​ട്ടു​ള്ള​താ​യി മെ​ഡി​ക്ക​ൽ വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചു. 2023-ലു​ണ്ടാ​യ ക​ടു​ത്ത കാ​ൽ​മു​ട്ട് പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​നാ​യി ദേ​ശീ​യ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ 34കാ​ര​നാ​യ നെ​യ്മ​ർ​ക്ക് ഈ ​പു​തി​യ ത​ട​സം തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

പ​രി​ക്ക് മൂ​ലം സാ​ൻ ലോ​റെ​ൻ​സോ​യു​മാ​യു​ള്ള കോ​പ്പ സു​ഡാ​മെ​റി​ക്കാ​ന മ​ത്സ​രം നെ​യ്മ​ർ​ക്ക് ന​ഷ്‌​ട​മാ​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന ഗ്രെ​മി​യോ​യു​മാ​യു​ള്ള ലീ​ഗ് മ​ത്സ​ര​ത്തി​ലും അ​ദ്ദേ​ഹം ക​ളി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 27ന് ​ബ്ര​സീ​ൽ ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​രു​ന്ന​തി​ന് മു​ൻ​പാ​യി പൂ​ർ​ണ കാ​യി​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​രം.

Latest News

Corehub Up