x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"നിന്‍റെ ശവം ഞാൻ ഈ കാറിൽ കയറ്റി അയക്കും!"; ഹോൺ അടിച്ചതിന് ടാക്സി ഡ്രൈവർക്ക് നേരെ വധഭീഷണി


Published: March 11, 2026 08:28 PM IST | Updated: March 11, 2026 08:28 PM IST

ഡ​ൽ​ഹി​ക്ക് സ​മീ​പ​മു​ള്ള എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ന​ടു​ക്കു​ന്ന റോ​ഡ് റെ​യ്ജ് ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഗ​താ​ഗ​ത​ത്തി​നി​ട​യി​ൽ ഹോ​ൺ അ​ടി​ച്ചി​ട്ടും സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന നി​സാ​ര കാ​ര​ണ​ത്താ​ലാ​ണ് യു​വാ​വ് ന​ടു​റോ​ഡി​ൽ അ​ക്ര​മാ​സ​ക്ത​നാ​യ​ത്.

ടാ​ക്സി ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ഇ​യാ​ൾ ഡ്രൈ​വ​റു​ടെ കോ​ള​റി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും ക്രൂ​ര​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന​താ​ണ് വൈ​റ​ലാ​യ വീ​ഡി​യോ​യി​ലു​ള്ള​ത്. ത​ർ​ക്ക​ത്തി​നി​ട​യി​ൽ യു​വാ​വ് ന​ട​ത്തി​യ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ങ്ങേ​യ​റ്റം ഭ​യാ​ന​ക​മാ​ണ്.

ത​ന്‍റെ ഗ്രാ​മ​ത്തി​ലേ​ക്ക് വ​രാ​ൻ ഡ്രൈ​വ​റെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​യാ​ൾ, ഡ്രൈ​വ​ർ മ​റു​പ​ടി പ​റ​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ "ഈ ​കാ​റി​ൽ നി​ന്‍റെ ശ​വ​മാ​യി​രി​ക്കും ഞാ​ൻ ക​യ​റ്റി അ​യ​ക്കു​ക" എ​ന്ന് പ​ര​സ്യ​മാ​യി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി.

ക​ണ്ടു​നി​ന്ന​വ​ർ ത​ട​യാ​ൻ ശ്ര​മി​ക്കാ​തെ കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. "മി​സ്റ്റ​ർ ത്യാ​ഗി" എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

എ​ന്നാ​ൽ ഇ​യാ​ളു​ടെ സം​സാ​രി​ക്കു​ന്ന രീ​തി​യും ശൈ​ലി​യും ശ്ര​ദ്ധി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ, ഇ​യാ​ൾ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളാ​യി​രി​ക്കാ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊ​ന്നും വ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ അ​ക്ര​മം ന​ട​ത്തി​യ വ്യ​ക്തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ലെ​ങ്കി​ലും, വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : RoadRage DelhiNCR ViralVideo BreakingNews SocialMediaViral

Recent News

Corehub Up